വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരക്കുകളില്‍ ഇളവ്‌ വരുത്തി വനം വകുപ്പ്‌

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ നിരക്കുകളില്‍ ഇളവ്‌ വരുത്തി വനം വകുപ്പ്‌. ഇടുക്കി അണക്കെട്ടിലെ ബോട്ടിങ്‌ നിരക്ക്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ്‌ ഇളവ്‌ വരുത്തിയത്‌.

കൂടുതല്‍ വിനോദ സഞ്ചാരികളെ അണക്കെട്ട്‌ മേഖലയിലേക്ക്‌ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ നിരക്കുകളില്‍ ഇളവ്‌ വരുത്തിയത്‌. 235 രൂപ ഉണ്ടായിരുന്ന ബോട്ടിങ്‌ നിരക്ക്‌ 135 ആക്കി കുറച്ചു.

ജങ്കിള്‍ കോട്ടേജ്‌, ഡാം സൈഡ്‌ നെസ്‌റ്റ്‌ എന്നിവയിലും ആകര്‍ഷകമായ ഇളവാണ്‌ വരുത്തിയത്‌. ജങ്കിള്‍ കോട്ടേജിന്റെ നിരക്ക്‌ 2500 രൂപയില്‍ നിന്ന്‌ 2000 ആക്കി കുറച്ചു. 5000 ഉണ്ടായിരുന്ന ഡാം സൈഡ്‌ നെസ്‌റ്റിന്‌ 2000 രൂപയുടെ ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

നിരക്ക്‌ കുറച്ചത്‌ വഴി കൂടുതല്‍ സാധാണക്കാര്‍ക്ക്‌ ബോട്ടിങ്‌ സാധ്യമാകുമെന്നും ഇത്‌ ഈ മേഖലയില്‍ ഉണര്‍വുണ്ടാക്കുമെന്നും ഇടുക്കി വൈല്‍ഡ്‌ലൈഫ്‌ വാര്‍ഡല്‍ പിയു സാജു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here