ക്രിസ്തുമസ് അവധിക്കാലം അടിച്ചു പൊളിക്കാനൊരിടം; ഇടയന്‍ തടാകം സൂപ്പറാ - Kairalinewsonline.com
Latest

ക്രിസ്തുമസ് അവധിക്കാലം അടിച്ചു പൊളിക്കാനൊരിടം; ഇടയന്‍ തടാകം സൂപ്പറാ

ഊഞ്ഞാലുകൾ,കാന്‍റീൻ കൂടാതെ താമസസൗകര്യത്തിന് ഏറുമാടവും, റൂമുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്

നഗരസൗന്ദര്യം ആസ്വദിക്കാന്‍ അറബിക്കടലിന്‍റെ റാണിയെ തേടിയെത്തുന്നവര്‍ക്ക് ഗ്രാമീണ സൗന്ദര്യത്തിന്‍റെ മനോഹാരിത കൂടി സമ്മാനിക്കുകയാണ് കൊച്ചി.

നഗരത്തില്‍ നിന്നും ഏറെ ദൂരം പിന്നിട്ട്
മുവാറ്റുപുഴ പിറവം വഴിയിൽ പോകുമ്പോൾ അഞ്ചൽപ്പെട്ടി കഴിഞ്ഞ് ഇരുന്നൂറ് മീറ്റർ മുന്നോട്ട് പോയാൽ വലത് വശത്ത് സഞ്ചാരികളുടെ ഇഷ്ടം പിടിച്ചുപറ്റിയ “ഇടയൻ തടാകം, ഓണക്കൂർ” എന്ന ബോർഡ് കാണാം.

ഒരു ചെറു വാഹനം പോകാവുന്ന ഇവിടേക്കുള്ള ഇടുങ്ങിയ വഴിയെ ചെന്നെത്തുന്നത് വിശാലമായ ഒരു തടാകക്കരയിൽ. ആമ്പലും താമരയും മറ്റ് ജലസസ്യങ്ങളും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നീല കോഴിയും, പലതരം കൊക്ക് വർഗ്ഗങ്ങളും, ദേശാടന പക്ഷികളും, മറ്റനേകം അപൂർവ്വയിനം പക്ഷികളും നിറഞ്ഞ് സമ്പുഷ്ടമാണ് ഇവിടം.

പത്തേക്കറില്‍ പരന്നുകിടക്കുന്ന തടാകംതന്നെയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സന്ദർശകർക്കായി പെഡൽബോട്ട്,മോട്ടോർ ബോട്ട്,വാട്ടർ സ്കൂട്ടർ എന്നിവ സജ്ജമാണ്.ചൂണ്ടയിട്ട് മീൻ പിടിക്കാനും കുളത്തില്‍ നീന്തിത്തിമിര്‍ക്കാനും ഇവിടെ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.

തീര്‍ന്നില്ല, ഊഞ്ഞാലുകൾ,കാന്‍റീൻ കൂടാതെ താമസസൗകര്യത്തിന് ഏറുമാടവും, റൂമുകളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിന് അടുത്തായി സ്ഥിതിചെയ്യുന്ന മനോഹരമായ അരീക്കൽ വെള്ളച്ചാട്ടവും കൂടി ഉൾപ്പെടുത്തി അവധിദിന വേളകൾ ആസ്വദിക്കാൻ നിരവധിപേര്‍ ഇടയന്‍ തടാകക്കരയിലെത്തിത്തുടങ്ങിയിട്ടുണ്ട്.രാവിലെ പത്തു മുതല്‍ വൈകീട്ട് ആറുവരെ പ്രവേശനം സൗജന്യമാണ്.

To Top