ദീപന്‍ മുരളി വിവാഹിതനാകുന്നു; വധു സുരാജിന്റെ അടുത്തബന്ധു

സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ കസിന്‍ മായയാണ് വധു.

ജൂണ്‍ 22നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹനിശ്ചയം. ഡിസംബറില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മുരളിയുടെ അമ്മ മരിച്ചത് കാരണം വിവാഹം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു.

തങ്ങള്‍ സഹപ്രവര്‍ത്തകരായിരുന്നുവെന്നും അങ്ങനെയുള്ള പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹത്തിലുമെത്തിയെന്നാണ് ദീപന്‍ മുരളി പറഞ്ഞത്.

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം, സീത തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയനാണ് മുരളി. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലും ദീപന്‍ വേഷമിട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here