ഏറ്റവും വലിയ മിസ്ഡ്‌കോള്‍ പാര്‍ട്ടി തമിഴ്‌നാട്ടില്‍ നോട്ടയ്ക്കും പിന്നില്‍; ബിജെപിയെ ട്രോളി ജിഗ്‌നേഷ് മേവാനി

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടയ്ക്കും താഴെ വോട്ടുകള്‍ നേടി അവസാന സ്ഥാനത്തായ ബിജെപിയെ പരിഹസിച്ച് ജിഗ്‌നേഷ് മേവാനി.

തമിഴ്‌നാട്ടില്‍ 50 ലക്ഷം മിസ്ഡ് കോളുകള്‍ കിട്ടിയ ലോകത്തെ ഏറ്റവും വലിയ മിസ്ഡ് കോള്‍ പാര്‍ട്ടിക്ക് നോട്ടയ്ക്കും താഴെ 1417 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ജിഗ്‌നേഷ് പറയുന്നത് ഇങ്ങനെ: ലോകത്തിലെ ഏറ്റവും വലിയ മിസ്ഡ്‌കോള്‍ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ നിന്നു ലഭിച്ചത് 50 ലക്ഷത്തിലധികം മിസ്ഡ്‌കോളുകളായിരുന്നു. പക്ഷേ അവര്‍ക്ക് ലഭിച്ചിരിക്കുന്നത് വെറും 1417 വോട്ടുകളും. 2373 വോട്ടുകള്‍ നേടിയ നോട്ടയ്ക്കും എത്രയോ പിറകില്‍’

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന്‍ 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News