ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍. ഒരു വര്‍ഷമായി ചുരുക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് കാലാവധി കഴിയാന്‍ ദിവസങ്ങള്‍ ശേഷിക്കെ നിയമനം ലഭിച്ചത് 11 ശതമാനം പേര്‍ക്ക് മാത്രം. കാലാവധി നീട്ടണമെന്ന വനംവകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് വനിതകള്‍ അടക്കമുളള ഉദ്യോഗാര്‍ത്ഥികള്‍.

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയെ യൂണിഫോം ഫോഴ്‌സില്‍ ഉള്‍പ്പെടുത്തി വാര്‍ഷിക വിജ്ഞാപനമാക്കി മാറ്റിയ നടപടിയാണ് ജോലികാത്ത് കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായത്. ഇതോടെ റാങ്ക് ലിസ്റ്റ് കാലാവധി ഒരുവര്‍ഷമായി ചുരുങ്ങി. ഈ വര്‍ഷം ജനുവരിയില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ 6471 പോര്‍ ഉണ്ടായിരുന്നു.

ഇതില്‍ 725 പേര്‍ക്ക് മാത്രമാണ് നിയമന ഉത്തരവ് ലഭിച്ചത്. ജോലിയില്‍ പ്രവേശിച്ചവര്‍ 600 ല്‍ താഴെയും. ഒരു വര്‍ഷം കൊണ്ട് ഭൂരിഭാഗം പേര്‍ക്കും നിയമനം ലഭിക്കുന്ന പോലീസ്, ഫയര്‍ഫോഴ്‌സ് ലിസറ്റുകളോട് ഒരു തരത്തിലും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയെ താരതമ്യം ചെയ്യരുതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയൂന്നു.

സ്ത്രീകള്‍ക്ക് ആദ്യമായി അവസരം ലഭിച്ച പരീക്ഷയില്‍ 2 കിലോമീറ്റര്‍ ഓട്ടവും കായികക്ഷമതാ ടെസ്റ്റും നടത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. 25 പുതിയ ഫേറസ്റ്റ് സ്റ്റേഷനുകള്‍ക്ക് വനം വന്യജീവി വകുപ്പ് ശുപാര്‍ശ ചെയ്തതില്‍ സംസ്ഥാനത്ത് 10 സ്റ്റേഷനുകള്‍ക്കാണ് അനുമതി ലഭിച്ചത്. ഇവിടങ്ങളില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ തസ്തികകള്‍ സൃഷ്ടിച്ചിട്ടുമില്ല.

യൂണിഫോം ഫോഴ്‌സ് റാങ്കി പട്ടികയുടെ കാലാവധി 2 വര്‍ഷമാക്കണമെന്ന ആവശ്യപ്പെട്ട് പി എസ് സി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട. വനം വകുപ്പും റാങ്ക് ലിസറ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞു. സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലാണ് ജോലി കാത്ത് കഴിയുന്ന് ഉദ്യോഗാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here