വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാന്‍ ഗുജറാത്തില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങ് വന്‍ ആഘോഷമാക്കി ബിജെപി. വിജയ് രൂപാനിയുള്‍പ്പെടെ 20 മന്ത്രമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ തോറ്റതോടെ മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്കും, പട്ടേല്‍ സമുദായത്തിനുമാണ് പ്രാതിനിധ്യം കൂടുതല്‍.

നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
മോദിയുടെയും, അമിത് ഷായുടെയും തട്ടകമായ ഗുജറാത്തില്‍ സീറ്റുകള്‍ കുറഞ്ഞതോടെ ബിജെപിയുടെ ജനകീയാടിത്തറ തകരുന്നെന്ന ചര്‍ച്ചകള്‍സജീവമാണ്. ഇതിനെ മറികടക്കാനാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ വന്‍ ആഘോഷമാക്കി മാറ്റിയത്.

കേന്ദ്ര നേതൃത്വത്തിന്റെത്തിന്റെ നിര്‍ദേശമനുസരിച്ച് സത്യപ്രതിജ്ഞ ചടങ്ങില്‍ ജനകീയപങ്കാളിത്തം ഉറപ്പാക്കാന്‍ സംസ്ഥാനനേതൃത്വവും കിണഞ്ഞ് പരിശ്രമിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യ്ന്ത്രിമാര്‍ക്കും, മറ്റ് നേതാക്കള്‍ക്കും ചടങ്ങിലേക്കെത്താന്‍ പത്തോളം ചാര്‍ട്ടേട് വിമാനങ്ങളാണ് ഒരുക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി എന്നിവര്‍ക്കു പുറമേ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ഒപി കോ്‌ലി വിജയ് രൂപാനിക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

നിധിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ 18 മന്ത്രിമാരും അധികാരമേറ്റു. ഒന്‍പത് മന്ത്രിമാര്‍ക്ക് ക്യാബിനറ്റ് പദവി നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സമുദായം ബിജെപിയില്‍ നിന്ന് അകന്നതാണ് തിരിച്ചടി നേരിടാന്‍ കാരണമെന്ന വിലയിരുത്തലില്‍ പട്ടേല്‍ സമുദായത്തില്‍ നിന്നുള്ള അഞ്ച് മന്ത്രിമാര്‍ക്കാണ് ക്യാബിനറ്റ് പദവി നല്‍കിയത്. ഒബിസി, എസ് സി വിഭാഗങ്ങളില്‍ നിന്നും ഒരോ മന്ത്രിമാരുമുണ്ട്.

മോദിയുമായി ഇടഞ്ഞ് നിന്നിരുന്ന ശങ്കര്‍സിംഗ് വഗേല, കേശൂഭായി പട്ടേല്‍ എന്നിവരുടെ സാനിധ്യവും ചടങ്ങില്‍ ശ്രദ്ധേയമായി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് ഇപ്പോഴത്തെ മന്ത്രിസഭാ രൂപീകരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂട്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News