മായാനദിയില്‍ നിന്ന് എന്തുകൊണ്ട് ഫഹദിനെ ഒഴിവാക്കി; ആഷിഖ് അബുവിന്റെ മറുപടി

ആഷിഖ് അബു മായാനദി പ്രഖ്യാപിച്ചപ്പോള്‍, ഫഹദ് ഫാസിലായിരിക്കും നായകനെന്ന വാര്‍ത്തകള്‍ സിനിമാ ലോകത്ത് തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍, ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ നായകന്‍ ടൊവീനോ തോമസായി. തുടക്കത്തില്‍ ഫഹദിനെക്കുറിച്ച് തങ്ങളും ചിന്തിച്ചിരുന്നെന്ന് ആഷിഖ് അബു പറയുന്നു.

എന്തുകൊണ്ട് ഫഹദിനെ നായകനാക്കിയില്ലാ എന്ന ചോദ്യത്തിന് ആഷിഖ് നല്‍കുന്ന മറുപടി ഇങ്ങനെ:

”ഫഹദിനെക്കുറിച്ച് ഞങ്ങളും ചിന്തിച്ചിരുന്നു. കഥാപാത്രം വിജയിപ്പിക്കാന്‍ ഒരുപാട് ടെക്‌നിക്കുകളുണ്ട് ഫഹദിന്. വലിയ കണ്ണുകളാണ് ഫഹദിന്. എന്ത് കൊടുത്താലും ഗംഭീരമാക്കും.”

സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോയുടെ ഓരോ ഷോട്ടുകഴിയുമ്പോഴും ഫഹദായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ഞങ്ങള്‍ സങ്കല്‍പിക്കുമായിരുന്നു.

”പക്ഷെ അന്നും ഇന്നും മാത്തനായി ടൊവിനോയെ മാത്രമേ കാണാന്‍ കഴിയൂ. ഫഹദാണെങ്കില്‍ കഥാപാത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളും മുന്‍വിധികളും ഉയരും. അത്തരം പ്രതീക്ഷകള്‍ ഒഴിവാക്കുകകൂടി ഞങ്ങളുടെ ലക്ഷ്യമായിരുന്നു.”

”ഇന്നത്തെ കാലത്തിന്റെ നടന്‍ എന്ന് ടൊവിനോയെ വിശേഷിപ്പിക്കാം. തട്ടിപ്പും വെട്ടിപ്പും കാട്ടുന്ന, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള യുവാവാണ് മായാനദിയിലെ മാത്തന്‍.”

”സിനിമയുടെ ചിത്രീകരണം തുടങ്ങിയപ്പോള്‍ മുതല്‍ ആ തൊപ്പിയും ടൊവീനോയുമായി ചേര്‍ന്ന് വേഗം തന്നെ മാത്തനായി മാറി. ആ വേഷം ടൊവീനോ ഗംഭീരമാക്കി, കഥാപാത്രത്തിന് ആത്മാവ് കൊടുക്കാന്‍ ടൊവീനോയ്ക്ക് സാധിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു.”-ആഷിഖ് അബു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here