ഭക്ഷണമില്ല, വെള്ളമില്ല; മലയാളികളടക്കം 188 യാത്രക്കാര്‍ അല്‍അയന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു

മലയാളികളടക്കം 188 വിമാനയാത്രക്കാര്‍ അല്‍അയന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നു.

രാവിലെ 9 മണിക്ക് ദുബൈയില്‍ ഇറങ്ങേണ്ടവരാണ് ഇപ്പോള്‍ അല്‍അയന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. വെള്ളവും ഭക്ഷണവും പോലുമില്ലാതെ കുട്ടികളടക്കം 188 പേര്‍ വലയുകയാണെന്ന് വിമാനയാത്രക്കാരനായ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി മണീസ് ഉണ്ണി കൈരളി പീപ്പിളിനോട് പറഞ്ഞു.

പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതാണ് എയര്‍ അറേബ്യ വിമാനം. രാവിലെ 9ന് എത്തിയെങ്കിലും മഞ്ഞ് വീഴ്ച്ചയെ തുടര്‍ന്ന് ദുബൈ എയര്‍പോര്‍ട്ടില്‍ ഇറക്കാനായില്ല. തുടര്‍ന്ന് അല്‍അയനിലേക്ക്. പ്രാഥമിക കൃത്യത്തിന് പോലും വെള്ളമില്ല.

ഭക്ഷണവും വെള്ളവും ഇല്ലാത്തതിനെ തുടര്‍ന്ന് ഒരു കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. എന്നാല്‍ ചികിത്സ പോലും കൃത്യമായി ലഭിച്ചില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. അധികൃതരോട് പറഞ്ഞെങ്കിലും ഫലമില്ല. ഇനി എന്ത് മാര്‍ഗ്ഗമാണ് സ്വീകരിക്കുക എന്ന് പോലും അധികൃതര്‍ വിശദീകരിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News