കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്താന്‍ അപമാനിച്ചു; പാക്ക് നിലപാടിനെ വിമര്‍ശിച്ച് ഇന്ത്യ

കുല്‍ഭുഷന്‍ ജാദവ് വിഷയത്തില്‍ പാക്ക് നിലപാടിനെ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. കുല്‍ഭുഷന്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും പാക്കിസ്ഥാന്‍ അപമാനിച്ചെന്നും, സുരക്ഷയുടെ പേരില്‍ ജാദവിന്റെ ഭാര്യയുടെ താലി അഴിപ്പിച്ചുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മയേയും കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചതായി വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ജാദവിനോട് മറാത്തി ഭാഷയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

സുരക്ഷയുടെ പേരില്‍ ജാദവിന്റെ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങളും വളകളും ഊരി മാറ്റാന്‍ ആവശ്യപ്പെടുകയും, നെറ്റിയില്‍ അണിഞ്ഞിരുന്ന പൊട്ട് പോലും മാറ്റികയും ചെയ്തു.

പിന്നീട് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ നിര്‍ബന്ധിച്ച് അഴിപ്പിച്ചശേഷം പാകിസ്ഥാന്‍ നല്‍കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇവരുടെ ചെരുപ്പുകളും ഊരി മാറ്റാന്‍ ആവശ്യപ്പെട്ടതായും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് പാകിസ്താനിലെ ജയിലിലെത്തി ജാദവിനെ അമ്മയും ഭാര്യയും കണ്ടത്. കൂടിക്കാഴ്ചയില്‍ ജാദവിന്റേത് സമ്മര്‍ദത്തില്‍ ശരീരഭാഷ ആയിരുന്നെന്നും, പാകിസ്താന്റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയുകയായിരുന്നെന്നും മന്ത്രാലയം വ്യക്തമാക്കി. കുല്‍ഭുഷന്‍ ജാദവിന്റെ അമ്മയും ഭാര്യയും ഇന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News