ഭീകരാക്രമണസാധ്യത: രാജ്യത്തെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പരിശോധന ശക്തമാക്കി. ഭീകരാക്രമണനീക്കങ്ങള്‍ക്ക് തടയിടാനാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുളളത്.

പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്തെ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷാ പരിശോധന ശക്തമാക്കി. ഭീകരാക്രമണനീക്കങ്ങള്‍ക്ക് തടയിടാനാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുളളത്. ദേഹപരിശോധനയും ബാഗേജ് പരിശോധനയും കര്‍ശനമാക്കാന്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎഫ്) നിര്‍ദേശം നല്‍കി.

സ്ഫോടനങ്ങള്‍, ചാവേറാക്രമണങ്ങള്‍, തുടങ്ങിയ ഭീഷണികള്‍ക്കെതിരായ സുരക്ഷകളാണ് ശക്തമാക്കിത്. പാകിസ്ഥാന്‍ ആസ്ഥാനമായ ഭീകരസംഘടനകളുടെ ഭീഷണിക്കെതിരേയും കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഐഎസ് ആഹ്വാനം ചെയ്തിട്ടുള്ളതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിമാനത്താവളങ്ങളലെ ടെര്‍മിനല്‍ ബില്‍ഡിംഗിലും ഏവിയേഷന്‍ ഫെസിലിറ്റി ഏരിയകളിലും ആളുകള്‍ കടന്നുചെല്ലുന്നത് ഒഴിവാക്കുക. പാര്‍ക്കിംഗ് ഏരിയയിലുള്ള വാഹനങ്ങളില്‍ നിരന്തര പരിശോധന നടത്തുക, ഡോഗ് സ്‌ക്വാഡ്,ബോംബ് സ്‌ക്വാഡ് എന്നിവയുടെ സേവനം പരമാവധി പ്രയോജനപ്പെടുത്തുക, ദ്രുതകര്‍മ്മസേനയുടെ സഹായം ഉറപ്പാക്കുക എന്നീ നിര്‍ദേശങ്ങളും ബിസിഎഎസ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here