‘വിമാനം റാഞ്ചി’ തമിഴ് റോക്കേഴ്സ്

പൃഥ്വിരാജ് ചിത്രമായ ‘വിമാനം’ ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റ് വഴിയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തായത്. കഴിഞ്ഞ വെള്ളിയാഴ്ച തീയറ്ററില്‍ എത്തിയ ചിത്രത്തിന്റെ വ്യാജ പതിപ്പാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി.

നവാഗതനായ പ്രദീപ് എം. നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മിച്ചത്. കഴിഞ്ഞവെള്ളിയാഴ്ച ക്രിസ്തുമസ് റിലീസായി പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണവുമായി തീയറ്ററില്‍ തുടരുമ്പോഴാണ് വ്യാജന്‍ ഇന്റര്‍നെറ്റില്‍ എത്തിയത്.

അടുത്തിടെ പുലിമുരുകന്‍, ചങ്ക്സ് പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ ചിത്രങ്ങളുടെ വ്യാജനും ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. പ്രേക്ഷകര്‍ക്ക് ക്രിസ്മസ് സമ്മാനവുമായി ക്രിസ്മസ് ദിനത്തില്‍ തന്നെ വിമാനം തിയേറ്ററുകളില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് വ്യാജന്‍ പുറത്തിറങ്ങിയത്.

വിമാനം പ്രദര്‍ശിപ്പിക്കുന്ന കേരളത്തിലെ എല്ലാ തിയേറ്ററുകളിലുംകഴിഞ്ഞ ദിവസം നൂണ്‍ ഷോയും മാറ്റിനി ഷോയും സൗജന്യമായാണ് പ്രദര്‍ശിപ്പിച്ചത്.

തുടര്‍ന്നുള്ള വൈകുന്നേരങ്ങളിലെ ഫസ്റ്റ് ഷോ കളില്‍നിന്നും സെക്കന്റ് ഷോകളില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് കിട്ടുന്ന വിഹിതം പൂര്‍ണമായും സജി തോമസിനു ക്രിസ്മസ് സമ്മാനം ആയി കൈമാറാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News