അത്ഭുതങ്ങളുമായി വീണ്ടും ജിയോ; 399ന് 3300 ന്‍റെ ക്യാഷ് ബാക്ക് ഓഫര്‍

ടെലികോം മേഖലയിൽ ഞെട്ടിക്കുന്ന പുതുവത്സര ഓഫറുമായി ജിയോ. 399 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3,300 രൂപ തിരിച്ചുനൽകുമെന്ന അതിശയിപ്പിക്കുന്ന ഓഫറാണ് ജിയോ മുന്നോട്ടുവെയ്ക്കുന്നത്. നാളെ മുതല്‍ ജനുവരി 15വരെയാണ് ഈ വാഗ്ദാനം.

399 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 2,599 രൂപ ക്യാഷ്ബാക്ക് നല്‍കുന്ന ഓഫര്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഓഫര്‍. നവംബര്‍ 10 മുതലാണ് 2,599 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ ജിയോ നൽകിത്തുടങ്ങിയത്.

ഭൂരിഭാഗം ഉപയോക്താക്കളും ആ ഓഫര്‍ ഉപയോഗിച്ചിരുന്നു. ഇനിയും
ഉപയോഗിക്കാത്തവര്‍ക്കായാണ് ഡിസംബര്‍ 26 മുതൽ ജനുവരി 15 വരെ 3300 രൂപയുടെ ക്യാഷ്ബാക്ക് ഓഫര്‍ നൽകുന്നത്.

3,300 രൂപ ക്യാഷ്ബാക്ക് ഓഫറിൽ 400 രൂപ മൈജിയോ ക്യാഷ്ബാക്ക് വൗച്ചറായും 300 രൂപ ഇൻസ്റ്റന്‍റായി റീച്ചാര്‍ജ് ചെയ്യുന്ന വാലറ്റിൽ ക്രെഡിറ്റാകുയും ചെയ്യും. ബാക്കി 2,600 രൂപ വിവിധ ഇ-കൊമേഴ്സ് സേവനദാതാക്കള്‍ മുഖേന ലഭ്യമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News