”ചങ്ങരംകുളം അപകടത്തിന് കാരണം തോണിയിലെ വിള്ളല്‍”; അപകടത്തിന്റെ നടുക്കത്തില്‍നിന്ന് മോചിതനാവാത്ത തോണിക്കാരന്‍ വേലായുധന്‍

മലപ്പുറം: ചങ്ങരംകുളം അപകടത്തിന് കാരണം തോണിയിലെ വിള്ളലാണെന്ന് തോണിക്കാരന്‍ വേലായുധന്‍. വിള്ളലില്‍കൂടി വെള്ളം അകത്തേക്ക് കയറുകയായിരുന്നെന്നും ആശുപത്രിയില്‍ കഴിയുന്ന വേലായുധന്‍ പറഞ്ഞു.

തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വേലായുധന്‍ അപകടനില തരണം ചെയ്തു. അതേസമയം, അപകടത്തിന്റെ നടുക്കത്തില്‍നിന്ന് മോചിതനാവാത്ത വേലായുധന്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ബന്ധുക്കളായ ആറ് വിദ്യാര്‍ഥികളാണ് മരിച്ചത്. മാപ്പിലാക്കല്‍ കടൂക്കുഴി വേലായുധന്റെ മകള്‍ വൈഷ്ണ (20), വേലായുധന്റെ സഹോദരന്‍ ജയന്റെ മക്കളായ പൂജ (13), ജെനീഷ (11), വേലായുധന്റെ മറ്റൊരു സഹോദരന്‍ പ്രകാശന്റെ മകള്‍ പ്രസീത (13), ബന്ധു നെല്ലിക്കല്‍ പനമ്പാട് ശ്രീനിവാസന്റെ മകന്‍ ആദിനാഥ് (14), മാപ്പിലാക്കല്‍ ദിവ്യയുടെ മകന്‍ ആദിദേവ് (13) എന്നിവരാണ് മരിച്ചത്.

ക്രിസ്മസ് അവധിക്ക് വേലായുധന്റെ വീട്ടിലെത്തിയതായിരുന്നു സഹോദരങ്ങളുടെ മക്കള്‍. മകളുള്‍പ്പെടെയുള്ള കുട്ടികളെയും കൂട്ടി ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികൂടിയായ വേലായുധന്‍ കടുക്കൂഴി കോള്‍ ബണ്ട് ഭാഗത്തേക്ക് തോണിയില്‍ പോകുന്നതിനിടെയാണ് അപകടം. തോണി മറിഞ്ഞ ഭാഗത്ത് ആഴം കൂടുതലായിരുന്നു.

ബണ്ട് പരിസരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും പുഴക്കരയിലുണ്ടായിരുന്ന കര്‍ഷകരും ചേര്‍ന്ന് തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട്, നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News