മാധ്യമപ്രവര്‍ത്തക പ്രിയങ്ക അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. ഫ്രീലാന്‍സ് റിപ്പോര്‍ട്ടര്‍ പ്രിയങ്ക ബോര്‍ പുജാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്രഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലെ വകോലയില്‍ ചേരി ഒഴിപ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതായിരുന്നു പ്രിയങ്ക. സ്ഥലത്തെത്തി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് പൊലീസിന്റെ പ്രകോപനത്തിന് കാരണമായത്.

എന്നാല്‍ ചേരി ഒഴിപ്പിക്കുന്നതില്‍ നിന്നും പ്രദേശവാസികളെ പിന്തിരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. പൊലീസിന്റെ ജോലി തടസപ്പെടുത്തിയതിന് ഐ.പി.സി 353 വകുപ്പ് പ്രകാരം പ്രിയങ്കയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News