മണ്ഡലകാലത്തിന് സമാപനം; ഇനി നട തുറക്കുന്നത് 30ന്

മണ്ഡല പൂജകള്‍ക്ക് ശുഭ പര്യവസാനമായതോടെ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപനം. വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 20 കോടിയുടെ വര്‍ധനവാണ് മണ്ഡല കാലത്തുണ്ടായത്. ഇനി മകരവിളക്കിനായി 30ന് നട വീണ്ടും തുറക്കും.

ശരണ മന്ത്ര മുഖരിതമായ ശബരിമലയില്‍ മണ്‍ഡലകാലം കഴിഞ്ഞതോടെ അയ്യപ്പന്മാര്‍ വിരളമായി. കച്ചവട കേന്ദ്രങ്ങളിലും ഇടത്താവളങ്ങളിലും തിരക്കൊഴിഞ്ഞു. 30 വരെ ഇനി ശബരീശ സന്നിധിയില്‍ ഉണര്‍ത്തുപാട്ടും ഉറക്കുപാട്ടും ഉയരില്ല. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കുന്നതോടെയാകും വീണ്ടും ശരണാരവങ്ങള്‍ ഉയരുക.

ദേവസ്വം ജീവനക്കാരും സുരക്ഷയൊരുക്കി പോലീസുമൊക്കെ സന്നിധാനത്ത് ഇപ്പോഴും കര്‍മ്മനിരതരായുണ്ട്. ദേവസ്വം ബോര്‍ഡിന്റെ പമ്പയിലെയും സന്നിധാനത്തെയും അന്നദാന മണ്ഡപം വഴി 41 ദിവസത്തിനുള്ളില്‍ 14.19 ലക്ഷം പേര്‍ക്കാണ് അന്നമൊരുക്കിയത്.

20 കോടി രൂപയുടെ അധികവരുമാനമാണ് ഈ മണ്ഡലകാലത്ത് ഉണ്ടായത്. മണല പൂജകള്‍ പൂര്‍ത്തിയാക്കി നടയടച്ച ദിവസങ്ങളില്‍ തന്നെ മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here