സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തെ വരവേല്‍ക്കാനൊരുങ്ങി അക്ഷരനഗരി

സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തെ വരവേല്‍ക്കാന്‍ അക്ഷരനഗരി ഒരുങ്ങി. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് സിപിഐഎം സമ്മേളനത്തിന് കോട്ടയം നഗരം വേദിയാകുന്നത്. സംഘശക്തി വിളിച്ചോതി നടക്കുന്ന സമ്മേളനത്തെ വരവേല്‍ക്കാന്‍ ചുവപ്പണിഞ്ഞ അക്ഷരനഗരിയും പ്രവര്‍ത്തകരും ഒരുങ്ങികഴിഞ്ഞു.

ജനുവരി ഒന്നുമുതല്‍ നാലുവരെ കോട്ടയം മാമ്മന്‍ മാപ്പിളഹാളിലാണ് സമ്മേളനം. വൈവിധ്യവും വ്യത്യസ്തതവുമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നഗരത്തിലെ മുക്കിലും മൂലയിലും ഒരുങ്ങികഴിഞ്ഞു.കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ചകിരിയില്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങളും നഗരത്തിന്റെ വിവിധയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

കൊടിതോരണങ്ങളും നേതാക്കളുടെ പ്രതിമകളും വള്ളംകളിയുടെ കട്ട്ഔട്ടും ഇതിനകം തന്നെ നഗരത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറി. പരമ്പരാഗത രീതിയിലുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇത്തവണ സമ്മേളനത്തിന് ഒരുക്കുന്നതെന്ന് സംഘാടനസമിതി വ്യക്തമാക്കി.

സിപിഐഎം ജില്ലാ കമ്മറ്റി ഓഫിസും എരിയാകമ്മറ്റി ഓഫീസും കേന്ദ്രീകരിച്ച് ഇരുപതോളം കലാകാരന്‍മാരാണ് സമ്മേളനത്തിന്റെ പ്രചാരണബര്‍ഡുകളും ബാനറുകളും ചുവരെഴുത്തും കട്ടൗട്ടുകളും തയ്യാറാക്കിയത്.

സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ വിപുലമായ സെമിനാറുകള്‍, യുവജന വിദ്യാര്‍ത്ഥി സംഗമങ്ങള്‍, വനിതാസമ്മേളനം, കലാകായിക മത്സരങ്ങള്‍ എന്നിവയും ജില്ലയുടെ വിവിധയിടങ്ങളില്‍ നടന്നുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here