ചെക്ക് തട്ടിപ്പ്; ശൂരനാട് രാജശേഖരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

രാഷ്ട്രസേവാ പുരസ്‌കാരത്തിന്റെ പേരില്‍ രവീന്ദ്രനാഥന്‍ നായര്‍ക്ക് ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരനെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.

ചെയര്‍മാനറിയാതെ സെക്രട്ടറിക്ക് എങ്ങനെ ചെക്ക് നല്‍കാനാവുമെന്നും ഉണ്ണിത്താന്‍ ചോദിച്ചു. സംഭവം വിവാദമായപ്പോള്‍ കൊല്ലം ആഫ്റ്റര്‍കെയര്‍ ഹോമിന് 21ാം തീയതി നല്‍കിയ 15000ത്തിനു പുറമെ 22-ാം തീയതി 25,000രൂപ കൂടി നല്‍കി 40000 രൂപയുടെ രസീത് വാങ്ങി പുതിയ തട്ടിപ് പന്തളം സുനില്‍ ഫൗണ്ടേഷന്‍ നടത്തിയെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട പന്തളം സുനില്‍ ഫൗണ്ടേഷന്‍ പ്രമുഖ വ്യവസായി രവീന്ദ്രനാഥന്‍ നായര്‍ക്ക് പുരസ്‌കാരത്തിനൊപ്പം നല്‍കിയ ചെക്കിലെ തുകയിലെ വെട്ടിപ്പ് പീപ്പിള്‍ ടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ സംഭവത്തിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഫൗണ്ടേഷന്‍ വീണ്ടും രവീന്ദ്രനാഥന്‍ നായരെ അപമാനിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയത്. സംഭവം വിവാദമായപ്പോള്‍ 21ാം തിയതി നല്‍കിയ 15000ത്തിനു പുറമെ 22 ാം തീയതി 25,000 രൂപ കൂടി നല്‍കി 40000 രൂപയുടെ രസീത് വാങ്ങി.
രവീന്ദ്രന്‍ നാഥന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരമാണ് പുരസ്‌കാര തുക അഫ്റ്റര്‍കെയര്‍ ഹോമിന് നല്‍കിയതായി അവകാശപ്പെടുന്നതിനെതിരെയാണ് ഉണ്ണിത്താന്റെ പ്രതിഷേധം.

ഫൗണ്ടേഷന്റെ ചെയര്‍മാനായ ശൂരനാട് രാജശേഖരനറിയാതെ എങ്ങനെയാണ് സെക്രട്ടറിക്ക് തട്ടിപ്പ് നടത്താന്‍ കഴിയുകയെന്നൂം ഉണ്ണിത്താന്‍ ആരോപിച്ചു.

പന്തളം സുനില്‍ ഫൗണ്ടേഷന്‍ തനിക്കെതിരെ നിയമ ടപടി സ്വീകരിക്കുന്നതിനൊപ്പം മാനനഷ്ടകേസ് കൂടി നല്‍കണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News