പൂര്‍ണ നഗ്‌നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ല; കനിക്ക് പറയാനുള്ളത്

പൂര്‍ണ നഗ്‌നയായി അഭിനയിക്കുന്നതില്‍ ഒരു തെറ്റുമില്ലെന്നാണ് കനി കുസൃതി പറയുന്നത്.

‘വലിയ നാണം കുണുങ്ങി ആയിരുന്ന ഞാന്‍ ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം പോലും മാറിയിരുന്നത്. എന്നെ ഞാന്‍ പോലും കാണരുത് എന്നായിരുന്നു എന്റെ ചിന്ത. എന്നാല്‍ ഒരു ദിവസം എന്റെ ചിന്തകള്‍ക്ക് മാറ്റം സംഭവിച്ചു. എന്റെ നാണം എന്നെ വിട്ടു പോയി.-‘ കനി പറയുന്നു.

ഒരു സിനിമക്ക് വേണ്ടി പൂര്‍ണ നഗ്‌നയായി അഭിനയിച്ചു. അതൊന്നും ഒരു വിഷയമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും കനി പറഞ്ഞു. നഗ്‌നത എന്നത് തെറ്റല്ല. നമ്മള്‍ അതിനെ മോശപ്പെട്ട രീതിയില്‍ കാണുമ്പോഴാണ് നഗ്‌നതക്ക് മറ്റ് തലങ്ങള്‍ വരുന്നതെന്നും കനി പറഞ്ഞുവയ്ക്കുന്നു.

‘അച്ഛനും അമ്മയും ലിവിംഗ് ടുഗതര്‍ ആയിരുന്നു. അതിന്റെ പേരിലും നിരവധി ചോദ്യങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.-‘ കനി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News