ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്; തീഹാര്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി

ന്യൂഡല്‍ഹി: അധോലോക നേതാവ് ഛോട്ടാ രാജനെ വധിക്കാന്‍ ദാവൂദ് ഇബ്രാഹിം ശ്രമിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഛോട്ടാ രാജനെ പ്രവേശിപ്പിച്ചിരിക്കുന്ന തീഹാര്‍ ജയിലില്‍ സുരക്ഷ കര്‍ശനമാക്കി.

തീഹാര്‍ ജയിലില്‍ തന്നെയുള്ള ദാവൂദിന്റെ സഹായിയും കുപ്രസിദ്ധകുറ്റവാളിയുമായ നീരജ് ബവാനുടെ നേതൃത്വത്തിലാണ് ഛോട്ടാരാജനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. അബദ്ധത്തില്‍ ബവാനയുടെ അനുയായിയില്‍ നിന്നാണ് വിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് ഛോട്ടാരാജന്റെ സുരക്ഷശക്തമാക്കി.

ദാവൂദ് ഇബ്രാഹിമിന് യാതൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് ഛോട്ടാ രാജനെ ദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ അടച്ചത്. രാജനെ സംരക്ഷിക്കുന്നതിനായി വളരെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണു തിഹാറില്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News