ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുമായി നിറവ് 2017

കേരളാ പൊലീസ് അസ്സോസിയേഷന്‍ തിരുവനന്തപുരം എസ് എ പി ജില്ലാകമ്മിറ്റി സംഘടിപ്പിച്ച നിറവ് 2017എന്ന പരിപാടി പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ നടന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ക്യാമ്പ് അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നാല് ലക്ഷം രൂപ ചിക്ത്‌സാ ധനസഹായമായി പരിപാടിയില്‍ വിതരണം ചെയ്തു.

ക്രിസ്തുമസ് ആഘോഷങ്ങളുടെയും പുതുവത്സരാഘോഷങ്ങളുടേയും ഭാഗമായാണ് കേരളാ പൊലീസ് അസ്സോസിയേഷന്‍ തിരുവനന്തപുരം എസ് എ പി ജില്ലാകമ്മിറ്റി നിറവ് 2017 എന്ന പരിപാടി സംഘടിപ്പിച്ചത്.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംഘടിപ്പിച്ച പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.പൊലീസുകാര്‍ക്കും ജനപ്രതിനിധികള്‍ക്കും സമൂഹത്തില്‍ പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അത് നിറവേറ്റി എല്ലാവരും സ്വയം മാതൃകയാവണമെന്നും മന്ത്രി പറഞ്ഞു.

2017പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ക്യാമ്പ് അംഗങ്ങള്‍ സമാഹരിച്ചെടുത്ത നാല് ലക്ഷം രൂപ നിര്‍ദ്ദനരായ 4 രോഗികള്‍ക്ക് പരിപാടിയില്‍ വച്ച് മന്ത്രി വിതരണം ചെയ്തു.ആഘോഷങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വിധിക്കപ്പെട്ട പൊലിസ് സേനയിലെ പൊലീസ് ആസ്സോസിയോഷന്‍ എസ് എ പി ജില്ലാകമ്മിറ്റി പ്രവര്‍ത്തകര്‍ വലിയ സാമൂഹിക പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.
അഞ്ച് വര്‍ഷമായി തിരുവനന്തപുരം RCCയില്‍ എത്തുന്ന രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്ന അന്നം പദ്ധതിയും പേരൂര്‍ക്കട മനസികാരോഗ്യകേന്ദ്രവുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പുനര്‍ജന്മം പദ്ധതിയും ഇതിനുദാഹരണങ്ങളാണ്.കെ ആന്‍സലന്‍ എം എല്‍ എ,കെ ഷെഫിന്‍ അഹമ്മദ്‌ െഎ പി എസ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here