ഓഖി ദുരന്തം: കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായം അപര്യാപ്തം: മേഴ്സിക്കുട്ടിയമ്മ

ഓഖി ദുരന്തം കേന്ദ്രം അനുവദിച്ച അടിയന്തര ധനസഹായമായ 133 കോടി അപര്യാപ്തമെന്ന് സംസ്ഥാന ഫിഷെറിസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ.

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരമനുമായി നടത്തിയ കൂടികാഴ്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ട ധനസഹായം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും മന്ത്രി ദില്ലിയില്‍ പറഞ്ഞു.

കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന സമയത്ത് താന്‍ ഡല്‍ഹിയിലാണെന്ന വിവാദം അനാവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം 143 ആണെന്നും ഇതില്‍ തെറ്റിധാരണ ഉണ്ടാക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here