“ഭരണഘടനയില്‍ നിന്നും മതേതരത്വം എന്ന വാക്ക് ഒഴിവാക്കും; മതേതരവാദികള്‍ പൈതൃകമില്ലാത്തവര്‍”; കേന്ദ്ര മന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം

ഭരണഘടനയില്‍ നിന്നും മതേതരത്വം എന്ന വാക്ക് ഒഴിവാക്കുമെന്നും, മതേതരവാദികള്‍ പൈതൃകമില്ലാത്തവരാണെന്നുമുള്ള കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ ഹെഡ്ഗെയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിപക്ഷം രാജ്യസഭ തടസ്സപ്പെടുത്തി.

കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ കേന്ദ്രം പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷം ലോക്സഭയില്‍ ആവശ്യപ്പെട്ടു. മന്‍മോഹന്‍ സിംങ്് വിഷയത്തില്‍ കേന്ദ്രത്തിന്റെ പ്രസ്താവന തൃപ്തികരമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ മൂന്നുതവണയും രാജ്യസഭ രണ്ട് തവണയുമാണ് നിര്‍ത്തിവെച്ചത്. കേന്ദ്ര തൊഴില്‍ സഹമന്ത്രി ആനന്ദ് കുമാര്‍ ഹെഡ്ഗെ കര്‍ണാടകയില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. ഭരണഘടനയെ മാറ്റിയെഴുതുമെന്നും, മതേതരവാദികള്‍ പൈതൃകമില്ലാത്തവരാണെന്നും ആയിരുന്നു ഹെഡഗയുടെ വിവാദ പ്രസ്താവന. ഭരണഘടനമാറ്റിയെഴുതുമെന്ന് പറഞ്ഞ ആള്‍ എങ്ങനെ മന്ത്രിയായും പാര്‍ലമെന്റ് അംഗമായും തുടരുമെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ച ചോദ്യം.

അതേ സമയം മന്‍മോഹന്‍ സിംങും, ഹമീദ് അന്‍സാരിയും പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തില്‍ കേന്ദ്രം രാജ്യസഭയില്‍ പ്രസ്താവന നടത്തി. മന്‍മോഹന്‍സിംങിനെയും, ഹമീദ് അ്ന്‍സാരിയെയും ്അപമാനിക്കാന്‍ മോദി ശ്രമിച്ചിട്ടില്ലെന്നും, ഇവരുടെ ദേശസ്നേഹത്തെ ചോദ്യം ചെയ്തി്ട്ടില്ലെന്ന്ുമാണ് അരുണ്‍ ജെയ്റ്റ്ിലി രാജ്യസഭയെ അറിയിച്ചത്.. പ്രസ്താവനില്‍ കോണ്‍ഗ്രസും തൃപ്തി പ്രകടിപ്പിച്ചു.

കുല്‍ഭൂഷണ്‍ ജാദവ് വിഷത്തില്‍ കേന്ദ്രം പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ അ്നുമതി നല്‍കിയില്ല.നാളെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് കുല്‍ഭൂഷണ്‍ വിഷയത്തില്‍ ഇരു സഭകളിലും പ്രസ്താവന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News