മാസ്റ്റര്‍പീസിനെതിരെ സ്പോൺസേഡ് ഓണ്‍ലൈന്‍ ആക്രമണം; ശക്തമായ പ്രതിഷേധവുമായി ആരാധകര്‍

മമ്മൂട്ടി നായകനായ മാസ്റ്റര്‍പീസ് സിനിമക്കെതിരെ സ്പോൺസേഡ് ഓണ്‍ലൈന്‍ ആക്രമണം നടക്കുന്നതായി ആരാധകര്‍.

ചിത്രത്തെക്കുറിച്ച് മോശമായി എഴുതിയ ശേഷം ഫേസ്ബുക്കില്‍ പണം അടച്ച് ഹിറ്റ് ഐറ്റമാക്കി മാറ്റുന്നുവെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

മമ്മൂട്ടി ചിത്രം മാസ്റ്റര്‍പീസ് തിയ്യറ്ററുകളില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കവെയാണ് ചിത്രത്തിനെ ആക്ഷേപിച്ചുകൊണ്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആര്‍ട്ടിക്കിള്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തെ തരം താഴ്ത്തി ഏറെ ആക്ഷേപം ചൊരിഞ്ഞുകൊണ്ടായിരുന്നു ആര്‍ട്ടിക്കിള്‍. ഇത് സിനിമയ്‌ക്കെതിരെയുള്ള സ്‌പോണ്‍സേര്‍ഡ് ഓണ്‍ലൈന്‍ ആക്രമണമായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ എഴുതുന്ന ആര്‍ട്ടിക്കിള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി പണം അടച്ച് പ്രചാരണം നടത്തുന്ന രീതിയുണ്ട്. സിനിമയുടെ പ്രചരണാര്‍ഥം നിര്‍മ്മാണ വിതരണക്കമ്പനികള്‍ പലപ്പോഴും ഈ രീതി അവലംബിക്കാറുണ്ട്.

എന്നാല്‍ മാസ്റ്റര്‍പീസ് ഇറങ്ങിയ ദിവസം തന്നെ ചിത്രത്തെ ആക്ഷേപിച്ചുകൊണ്ടാണ് ഓണ്‍ലൈന്‍ മീഡിയയില്‍ ആര്‍ട്ടിക്കിള്‍ പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്കില്‍ പണം അടച്ച് നടത്തുന്ന കള്ളപ്രചരണത്തിന് പിന്നില്‍ ആരായിരിക്കുമെന്ന ആശങ്കയിലാണ് ആരാധക സമൂഹം. ഇതിനിടെ പരസ്യം ലഭിക്കാത്തതിന്റെ പേരില്‍ മറ്റൊരു മാധ്യമവും സിനിമക്കെതിരെ തറവേലയുമായി രംഗത്തെത്തിയെന്നും ആരാധകര്‍ പറയുന്നു.

എന്നാല്‍ ദുഷ്പ്രചരണങ്ങളെല്ലാം കാറ്റില്‍ പറത്തി മാസ്റ്റര്‍പീസ് നേടിയ വിജയം വിമര്‍ശകരുടെ മുഖത്ത് ചെരിപ്പൂരി അടിച്ചതിന് തുല്യമായെന്നും ആരാധകര്‍ പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News