മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയുളള കേസ് പിന്‍വലിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍

ലക്നൗ: മുഖ്യമന്ത്രിയ്‌ക്കെതിരായ കേസുകള്‍ പിന്‍വലിച്ച് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള കേസുകളാണ് പിന്‍വലിച്ചത്.

യോഗി ആദിത്യനാഥും കേന്ദ്ര മന്ത്രിയും എംഎല്‍എയും ഉള്‍പ്പെടെ 13 പേര്‍ ഉള്‍പ്പെടുന്ന കേസാണ് ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചത്. നിരോധനാജ്ഞ നിലനില്‍ക്കേ ഇത് മറികടന്ന് യോഗം ചേര്‍ന്നതിനാണ് യോഗി ആദിത്യനാഥ് ഉള്‍പ്പെടേയുള്ളവര്‍ക്കെതിരെ കേസ് എടുത്തത്

1995 ലായിരുന്നു ഇത്. ഇത്തരത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസുകളും ഇത്തരത്തില്‍ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here