ദാരിദ്ര്യം മൂലം സ്വര്‍ണ്ണ മെഡല്‍ വില്‍ക്കേണ്ടി വന്നു; ഫുട്ട്‌ബോള്‍ ടീം ക്യാപ്റ്റന് വര്‍ഷങ്ങള്‍ക്ക് ശേഷം പകരം മെഡല്‍ വാങ്ങി നല്‍കി സഹതാരങ്ങള്‍

ദാരിദ്ര്യം മൂലം സ്വർണ്ണ മെഡൽ വിൽക്കേണ്ടി വന്ന ഫുട്ട്‌ബോള്‍
ടീം ക്യാപ്റ്റന് വർഷങ്ങൾക്ക് ശേഷം പകരം മെഡൽ വാങ്ങി നൽകി സഹതാരങ്ങൾ.

കൈരളി ടി വി യുടെ മികച്ച നവാഗതസംരഭകനുള്ള അവാർഡിലൂടെ  പ്രശസ്തനായ വരുൺ ചന്ദ്രനാണ് വർഷങ്ങൾക്ക് ശേഷം  മെഡൽ തിരികെ ലഭിച്ചത്.  കൊച്ചിയിൽ നടന്ന ചടങ്ങിൽ തന്റെ പഴയ കോച്ചിൽ നിന്ന് വരുൺ സ്വർണ്ണ പതക്കം ഏറ്റുവാങ്ങി .

വരുൺ ചന്ദ്രൻ എന്ന യുവസംരംഭകന്റെ നേട്ടങ്ങൾ ലോകമറിഞ്ഞത് കൈരളി ടിവിയുടെ ഇന്നോടെക് അവാർഡ് വേദിയിൽ കൂടിയായിരുന്നു . ദാരിദ്ര്യം നിറഞ്ഞ തന്റെ ഇന്നലെകൾ മറയില്ലാതെ വരുൺ അന്ന് തുറന്നുപറഞ്ഞു .വരുണിന്റെ, ചുമട്ടുതൊഴിലാളിയായ പിതാവിനെ കൈരളി ചെയർമാൻ പത്മശ്രീ ഭരത് മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ച് അന്ന് ആദരിച്ചു .
  സമാനമായ മറ്റൊരു സന്തോഷ നിമിഷമായിരുന്നു വരുണിന് പഴയ ഫുട്ബോൾ ടീമിന്റെ ഒത്തുചേരൽ സമ്മാനിച്ചത്. 99 ൽ മണിപ്പൂരിൽ നടന്ന  ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന്റെ ടീം ക്യാപ്റ്റനായിരുന്ന വരുണിന് മികച്ച കളിക്കാരനുള്ള പുരസ്കാരം ലഭിച്ചു.
അന്ന് ലഭിച്ച സ്വർണ്ണപ്പതക്കം വീട്ടിലെ  ദാരിദ്ര്യം മൂലം വിൽക്കേണ്ടിവന്നു. വരുണിന്റെ ഈ സ്വകാര്യ ദുഃഖത്തിലാണ് അന്ന് ഒപ്പം കളിച്ചവർ ചേർന്ന് ഇന്ന് പരിഹാരം കണ്ടത്. കൈവിട്ടുപോയ സ്വർണ്ണ മെഡൽ  കണ്ടെത്തി വരുണന് സമ്മാനിച്ചു അവർ.
   കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ അന്നത്തെ കോച്ച്  മറ്റ് സഹതാരങ്ങൾ എന്നിവർ പങ്കെടുത്തു. കുട്ടികൾക്ക് ഫുട്ബോളിൽ അന്താരാഷ്ട്ര പരിശീലനം നൽകുന്നതിനായി പരിശീലന കേന്ദ്രം ആരംഭിക്കാനും കൂട്ടായ്മ തീരുമാനിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News