ചരിത്രവും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക; കൊല്ലത്ത് പുകസയുടെ നേതൃത്വത്തില്‍ താജ്മഹല്‍ ശില്‍പ്പം സ്ഥാപിച്ചു പ്രതിഷേധം

കൊല്ലം ഉമയനല്ലൂരില്‍ പുകസയുടെ നേതൃത്വത്തില്‍ താജ്മഹല്‍ ശില്‍പ്പം സ്ഥാപിച്ചു പ്രതിഷേധം താജ്മഹല്‍ നമ്മുടെ അഭിമാനം, ചരിത്രവും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് താജ്മഹല്‍ മാതൃക ഉയര്‍ത്തിയത്.

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പ്രചാരണത്തിന്റെ ഭാഗമായി ശില്‍പിയും ചിത്രകാരനുമായ ബിജു ചക്കുവരയ്ക്കലാണ് താജ്മഹല്‍ ശില്‍പ്പം നിര്‍മിച്ചത് .

ലോക മഹാത്ഭുതമായ താജ്മഹലിന്റെ അടിയില്‍ തേജോ മഹാലയ എന്ന ക്ഷേത്രം ഉണ്ടായിരുന്നുവെന്നും താജ് ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കണമെന്നും വര്‍ഗീയശക്തികള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് പുരോഗമന കലാസാഹിത്യസംഘം ഇത്തരമൊരു സമരപരിപാടി ആവിഷ്‌കരിച്ചത്.

ഇന്ത്യ, പേര്‍ഷ്യ, മലേഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വ്യത്യസ്ത മതക്കാരായ ശില്‍പ്പികളും വിദഗ്ധരും തൊഴിലാളികളുമടങ്ങുന്ന ഇരുപതിനായിരത്തില്‍പ്പരം പേരുടെ രക്തവും വിയര്‍പ്പും ഉസ്താദ് ഈസ എന്ന ശില്‍പ്പിയുടെ നേതൃത്വവും ചേര്‍ന്നതാണ് താജ്മഹല്‍.

ലോകത്തിലെ മൂന്നാമത്തെ ഈ ടൂറിസ്റ്റ് കേന്ദ്രം സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ബഹുജനാഭിപ്രായം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് താജ്മഹല്‍ശില്‍പ്പം ഉയര്‍ത്തിയത്. ‘

ശില്‍പി ബിജു ചക്കുവരയ്ക്കലിനെ മുന്‍ എംപി പി രാജേന്ദ്രന്‍ ആദരിച്ചു. പൊതുസമ്മേളനം നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍ ഉദ്ഘാടനംചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here