വോട്ടിങ്ങില്‍ നോട്ട’യ്ക്ക് പിറകിലായിട്ടും ആക്രോശങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും പഞ്ഞമില്ല; സംഘപരിവാറിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് എം വി ജയരാജന്‍

നോട്ട’യ്ക്ക് പിറകിലായിട്ടും ആക്രോശങ്ങൾക്കും ആക്രമണങ്ങൾക്കും പഞ്ഞമില്ല.  നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ആർ.കെ. നഗറിൽ ബിജെപിക്ക് നോട്ടയുടെ പകുതി വോട്ടുപോലും നേടാനായില്ല.

ചോദ്യം ചെയ്യപ്പെടാത്ത സാമ്രാജ്യമായി ആർഎസ്എസ് കരുതിയിരുന്ന ഗുജറാത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ടു.  സംഘപരിവാർ രാഷ്ട്രീയമായ വർഗീയതയും ആഗോളവൽക്കരണവും ജനങ്ങൾ തിരസ്‌കരിച്ചുവരികയാണെന്ന സൂചനയാണിത്.  എന്നിട്ടും സംഘപരിവാർ ആയുധം താഴെ വെക്കുന്നില്ല.

കണ്ണൂർ ജില്ലയിൽ ആർഎസ്എസ്സിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന ഏകപക്ഷീയമായ ആക്രമണപരമ്പര അവരുടെ ഹീനരാഷ്ട്രിയമാണ് വെളിവാക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന ഭീകരമായ ആക്രമണത്തിൽ ഡോ. സുധീറിനും ശ്രീജിത്തിനും മാരകമായി പരിക്കേറ്റു.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവരുടെ ജീവൻ രക്ഷിക്കാനായത്.  എൽഡിഎഫ് അധികാരത്തിൽ വന്നതോടുകൂടി കേരളമാകെ കടന്നാക്രമണം നടത്തി കുഴപ്പം കുത്തിപ്പൊക്കാനുള്ള നിരന്തര ശ്രമങ്ങളാണ് ഇക്കൂട്ടർ നടത്തിവന്നത്.  ഉത്തരേന്ത്യയിലാകെ നടത്തുന്നതുപോലെ ആക്രമണങ്ങൾ ഏകപക്ഷീയമാണ്.

കായികാക്രമണങ്ങൾക്ക് പുറമേ ആശയതലത്തിലും ആക്രമണങ്ങൾ സംഘടിപ്പിക്കുന്നു.  ഭരണഘടനയിൽ നിന്നും മതനിരപേക്ഷത ഒഴിവാക്കണമെന്നും, മതേതരവിശ്വാസികൾ പാരമ്പര്യമില്ലാത്തവരാണെന്നുമുള്ള കേന്ദ്രമന്ത്രി അനന്ത്കുമാറിന്റെ പ്രസ്താവന ഇന്ത്യൻ ഭരണഘടനയിൽ വിശ്വാസമർപ്പിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയുന്നതല്ല.

മറ്റൊരു കേന്ദ്രമന്ത്രി ഹൻസ് രാജാവട്ടെ, ഡോക്ടർമാർ നക്‌സൽകാരാണെന്നുപോലും പറയുകയുണ്ടായി.  നക്‌സാലാണെന്ന് ആരോപിച്ച് കൊല്ലാമെന്ന വ്യാമോഹമാണ് മന്ത്രിക്ക്. വിദ്വേഷപ്രസംഗം നടത്തിയതിനും മറ്റും ക്രിമിനൽകേസുകളിൽ പ്രതികളായവരാണ് ഈ മന്ത്രിമാർ.

സംഘപരിവാർ മന്ത്രിമാരിൽ പലരും ക്രിമിനൽ കേസിൽ പ്രതികളാണ്.  ഇത്തരക്കാർക്ക് ജനാധിപത്യത്തോടും മതനിരപേക്ഷതയോടും മാനവികമൂല്യങ്ങളോടും പരമപുച്ഛമായിരുന്നു.

നോട്ടയ്ക്ക് താഴെയാണ് ഇപ്പോൾ ലഭിച്ച സ്ഥാനമെങ്കിൽ ഭാവിയിൽ എവിടെയായിരിക്കും ഇക്കൂട്ടരുടെ സ്ഥാനം? ജനങ്ങളാണ് തീരുമാനിക്കേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News