രണ്ട് കാമുകന്മാരില്‍ ആരാണ് വിശ്വസ്തന്‍; ഒടുവില്‍ യുവതി കണ്ടെത്തി

രണ്ട് കാമുകന്മാരുള്ള കാലിഫോര്‍ണയിയിലെ യുവതി തന്റെ കാമുകന്മാരുടെ വിശ്വാസ്യത പരീക്ഷിക്കാന്‍ നടത്തിയ ശ്രമത്തില്‍ വിശ്വസ്തനായ കാമുകനെയും ഒട്ടും വിശ്വസിക്കാന്‍ പറ്റാത്ത കാമുകനെയും കണ്ടെത്തി. രസകരമായ ഈ വീഡിയോ ഇപ്പോള്‍ ഏറെ ചര്‍ച്ചയാണ്.

കാമുകന്മാര്‍ തന്നെ ചതിക്കുന്നവരാണോ എന്നറിയുന്നതിനായി ഒരു നടിയെ വേഷം കെട്ടിച്ച് ഈ യുവതി തന്റെ കാമുകന്മാരെ വശീകരിക്കാന്‍ അയക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആദ്യകാമുകനായ സ്റ്റീവ് ആദ്യ ദര്‍ശനത്തില്‍ തന്നെ നടിയുടെ വലയില്‍ വീണിരുന്നു.

എന്നാല്‍ രണ്ടാമത്തെയാളുടെ വിശ്വാസ്യത കണ്ട് കാമുകിയുടെ കണ്ണ് നനഞ്ഞു പോയി. എത്രയൊക്കെ വശീകരിക്കാന്‍ ശ്രമിച്ചിട്ടും രണ്ടാമത്തെയാള്‍ തനിക്ക് ഗേള്‍ ഫ്രണ്ട് ഉണ്ടെന്നു തുറന്നു പറഞ്ഞു നടിയെ തിരിച്ചയച്ചു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News