കണ്ണൂരില്‍ അടയ്ക്കാത്തൂണില്‍ ഒരു ക്ഷേത്രം

വടക്കേ മലബാറില്‍ ഇത് കളിയാട്ടക്കാലമാണ്. ഈ ദിവസങ്ങളില്‍ തെയ്യങ്ങള്‍ ഉറഞ്ഞു തുള്ളാത്ത ഒരു ഗ്രാമവും ഇവിടെയുണ്ടാകില്ല.

കണ്ണൂര്‍ ജില്ലയില്‍ ഏ‍ഴിമലയുടെ താ‍ഴ്വരയിലെ രാമന്തളി താവുരിയാട്ട് ക്ഷേത്രത്തില്‍ തെയ്യങ്ങള്‍ക്കൊപ്പം ക്ഷേത്രം തന്നെ ഒരു കൗതുക കാ‍ഴ്ച്ചയാണ്.

കാര്‍ഷിക വിഭവങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത അടയക്കാത്തൂണുകളാണ്. ഗ്രാമത്തില്‍ നിന്ന് ശേഖരിക്കുന്ന നല്ല പ‍ഴുത്തു തുടുത്ത അടയ്ക്കകള്‍ കൊണ്ടാണ് ക്ഷേത്രത്തിന്‍റ തൂണുകള്‍ അലങ്കരിക്കുന്നത്.

കാർഷിക സംസ്കൃതിയുടെ ബാക്കിപത്രമായ ഇത്തരം അലങ്കാരങ്ങൾ അതീവ സൂക്ഷ്മതയോടെയാണ് നാട്ടുകാര്‍ ഒരുക്കുന്നത്. ചക്ക, മാങ്ങ, തേങ്ങ, മാതളം, പഴക്കുലകൾ എന്നിവയും അലങ്കാരങ്ങൾക്കായി ഉപയോഗിക്കുന്നു.

മൺമറഞ്ഞ കാർഷിക സമൃദ്ധിയുടെ സ്മരണയാണ് ഈ അലങ്കാരങ്ങളിലൂടെ പുതു തലമുറകളിലേക്ക് ക്ഷേത്രം കൈമാറുന്നത്. ക്ഷേത്രോത്സവ ചടങ്ങുകളും ഇവിടെ വൈവിധ്യങ്ങളാൽ സമ്പന്നമാണ്.

ആയോധനകലയായ കളരി സമ്പ്രദായം പൈതൃകമായിരുന്ന ഗതകാല സ്മരണയിലാണ് ഉത്സവത്തിന്‍റെ വേരുകള്‍. മൂഷക രാജാക്കന്മാരുടെ പടയാളികള്‍ നടത്തി വന്നിരുന്ന കളരിപ്പൊയ്ത്ത് ഇവിടെ ഒരു പ്രധാന ചടങ്ങാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News