കെ. രാധാകൃഷ്ണന്‍ വീണ്ടും സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി; വര്‍ഗീയ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് തുടരുമെന്ന് രാധാകൃഷ്ണന്‍

തൃശൂര്‍: മൂന്ന് ദിവസമായി നടന്നുവന്ന സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പൂര്‍ത്തിയായി. സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 45 അംഗ ജില്ലാ കമ്മറ്റിയെയാണ് സമ്മേളനം തെരഞ്ഞെടുത്തത്.

സമാപന ദിനത്തില്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പൊതുചര്‍ച്ചയിലുള്ള ജില്ലാ സെക്രട്ടറിയുടെ മറുപടി പ്രസംഗം പൂര്‍ത്തിയായി. തുടര്‍ന്ന് പ്രമേയ അവതരണവും ജില്ലാ കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പും നടന്നു. നാല്‍പ്പത്തിയഞ്ച് അംഗ കമ്മറ്റിയെയാണ് പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തത്.

തുടര്‍ന്ന് ജില്ലാ സെക്രട്ടറിയായി കെ. രാധാകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. വരുന്ന തെരഞ്ഞെടുപ്പുകളിലും ജില്ലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ പാര്‍ട്ടിക്കാകുമെന്നും, വര്‍ഗീയ ശക്തികള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് തുടരുമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു.

പരേതനായ എം.സി കൊച്ചുണ്ണിയുടെയും ചിന്നമ്മയുടെയും മനനായി ആയിരത്തി തൊള്ളായിരത്തി അറുപത്തിനാല് മെയ് 24നാണ് കെ രാധാകൃഷ്ണന്‍ ജനിച്ചത്. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ രാധാകൃഷ്ണന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു.

നിലവില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗമായ അദ്ദേഹം നാല് തവണ ചേലക്കര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി ക്ഷേമ യുവജന കാര്യ മന്ത്രിയും, രണ്ടായിരത്തിയൊന്നില്‍ പ്രതിപക്ഷ ചീഫ് വിപ്പുമായി.

പന്ത്രണ്ടാം നിയമസഭയില്‍ സ്പീക്കറായി സേവനമനുഷ്ഠിച്ച കെ രാധാകൃഷ്ണന്‍ എതിര്‍ ചേരിയിലുള്ളവര്‍ക്കും സ്വീകാര്യനായ പൊതുപ്രവര്‍ത്തകനാണ്.

പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെ നാല്‍പ്പത്തിയഞ്ച് അംഗ ജില്ലാ കമ്മറ്റിയാണ് തൃശൂരില്‍ നിലവില്‍ വന്നത്.

ജില്ലാ കമ്മിറ്റി:
എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍, എന്‍ആര്‍ ബാലന്‍, എംഎം വര്‍ഗീസ്, യുപി ജോസഫ്, മുരളി പെരുനെല്ലി, കെകെ രാമചന്ദ്രന്‍, കെവി അബ്ദുള്‍ ഖാദര്‍, സേവ്യാര്‍ ചിറ്റിലപ്പിള്ളി, എഎസ് കുട്ടി, പികെ ഡേവീസ്, പികെ ഷാജന്‍, ബാബു എം പാലിശേരി, കെവി പീതാംബരന്‍, കെഎഫ് ഡേവീസ്, കെകെ ശ്രീനിവാസന്‍, ബിഡി ദേവസി, കെവി ജോസ്, വര്‍ഗീസ് കണ്ടംകുളത്തി, കെപി രാധാകൃഷ്ണന്‍, കെവി നഫീസ, ടികെ വാസു, ടിഎ രാമകൃഷ്ണന്‍, പിആര്‍ വര്‍ഗീസ്, ടിവി ഹരിദാസ്, ആര്‍ ബിന്ദു, പിഎം അഹമ്മദ്, പിഎ ബാബു, പികെ ചന്ദ്രശേഖരന്‍, ഉല്ലാസ് കളക്കാട്ട്, പികെ ഗിരിജാ വല്ലഭന്‍, സി സുമേഷ്, മേരി തോമസ്, എംഎം അവറാച്ചന്‍, എം കൃഷ്ണദാസ്, എം രാജേഷ്, പികെ ശിവരാമന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെപി പോള്‍, പിഎന്‍ സുരേന്ദ്രന്‍, ടിഎ ജോണി, കെവി ഹരിദാസ്, കെആര്‍ വിജയ, പിബി അനൂപ്, കെവി രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News