പി ഗഗാറിന്‍ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി

കല്‍പ്പറ്റ: കല്‍പ്പറ്റയിലെ സി. ഭാസ്‌ക്കരന്‍ നഗറില്‍ കഴിഞ്ഞ മൂന്ന് ദിവസമായി സിപിഐഎം ജില്ലാ സമ്മേളനത്തിന് ആവേശകരമായ പരിസമാപ്തി. പുതിയ ജില്ലാ സെക്രട്ടറിയായി പി. ഗഗാറിനെ തെരഞ്ഞെടുത്തു. 26 അംഗ ജില്ലാ കമ്മിറ്റിയെയും 10 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ജില്ലാ കമ്മിറ്റി:
എം വേലായുധന്‍, സികെ ശശീന്ദ്രന്‍, കെവി മോഹനന്‍, എന്‍എന്‍ പ്രഭാകരന്‍, കെ ശശാങ്കന്‍, വി ഉഷാകുമാരി, പി കൃഷ്ണപ്രസാദ്, കെ ഷമീര്‍, സികെ സഹദേവന്‍, പി വാസുദേവന്‍, വിവി ബേബി, സുരേഷ് താളൂര്‍,ടിബി സുരേഷ്, രുക്മിണി സുബ്രഹ്മണ്യന്‍, പി ഗഗാറിന്‍, എം സെയ്ത്, എം മധു, കെഎം വര്‍ക്കി, പിവി സഹദേവന്‍, പികെ സുരേഷ്, കെ റഫീഖ്, പിഎസ് ജനാര്‍ദ്ദനന്‍, വിപി ശങ്കരന്‍ നമ്പ്യാര്‍, ഒആര്‍ കേളു, കെ സുഗതന്‍, പിആര്‍ ജയപ്രകാശ്.

സംസ്ഥാനസമ്മേളന പ്രതിനിധികള്‍:
എം വേലായുധന്‍, കെവി മോഹനന്‍, എഎന്‍ പ്രഭാകരന്‍, വി ഉഷാകുമാരി, കെ ശശാങ്കന്‍, സുരേഷ് താളൂര്‍, കെ റഫീഖ്, ഇഎ ശങ്കരന്‍, പി കൃഷ്ണപ്രസാദ്, എംഎസ് ഫെബിന്‍.

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ഗഗാറിന്‍ വയനാട്ടിലെ തോട്ടം തൊഴിലാളി യൂണിയന്‍ നേതാവാണ്. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

വയനാട്ടിലെ ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളെല്ലാം സമ്മേളനം ചര്‍ച്ച ചെയ്തതായി ഗഗാറിന്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മറ്റി അംഗങ്ങളായ എളമരം കരീം, ശൈലജ ടീച്ചര്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി.പി രാമകൃഷ്ണന്‍, എം.എം മണി തുടങ്ങിയവരും പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News