മുത്തലാഖ് ബില്‍ ഇന്ന് തന്നെ പാസാക്കാന്‍ കേന്ദ്രനീക്കം; ലോക്‌സഭയില്‍ ചര്‍ച്ച തുടരുന്നു; ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ്

ദില്ലി: മുത്തലാഖ് ബില്‍ ഇന്ന് തന്നെ പാസാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ലോക്‌സഭയില്‍ വിശദമായ ചര്‍ച്ച തുടരുകയാണ്.

മൂന്നു തലാഖ് ഒരുമിച്ച് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് ഉച്ചയോടെ സഭയില്‍ അവതരിപ്പിച്ചത്. ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ബില്ലില്‍ മാറ്റം വേണമെന്നാണ് കോണ്‍ഗ്രസ് എംപിമാരുടെ ആവശ്യം. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നു. എന്നാല്‍ മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുന്ന വ്യവസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് സഭയെ അറിയിച്ചു.

ജീവനാംശം നിര്‍ണയിക്കുന്നതിലും വ്യക്തത വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അപാകതകള്‍ പരിഹരിക്കാന്‍ ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ബില്ലിനെതിരെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തു വന്നിട്ടുണ്ട്. ബില്‍ തയാറാക്കിയത് മുസ്ലിം സംഘടനകളുമായോ നേതാക്കളുമായോ കൂടിയാലോചിക്കാതെയാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News