മേയര്‍ വികെ പ്രശാന്തിന് നേരെയുണ്ടായ ആക്രമണം; ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ശാസന

തിരുവനന്തപുരം നഗരസഭയില്‍ മേയറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ ബിജെപി കൗണ്‍സിലര്‍മാര്‍ക്ക് ശാസന. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അവതരിപ്പിച്ച പ്രമേയം 43 വോട്ടുകള്‍ക്കാണ് നഗരസഭ പാസാക്കിയത്. സംഭവത്തിന് ശേഷം ചേര്‍ന്ന ആദ്യ കൗണ്‍സില്‍ യോഗമായിരുന്നു ഇന്നതേത്.

കഴിഞ്ഞമാസം 18നായിരുന്നു നഗരസഭയില്‍ മേയര്‍ വികെ പ്രശാന്തിന് നേരെ ബിജെപി കൗണ്‍സിലര്‍മാരുടെ കൈയേറ്റമുണ്ടായത്. അതിനു ശേഷം ആദ്യമായി ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ മേയറെ ആക്രമിച്ച ബിജെപി അംഗങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷം ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ പി. ശ്രീകുമാറാണ് പ്രമേയം അവതരിപ്പിച്ചത്.

ഇതിനെ എതിര്‍ത്ത ബിജെപി, മേയറുടെ പക്വതയില്ലായ്മയാണ് അനിഷ്ടസംഭവങ്ങള്‍ക്ക് ഇടായാക്കിയതെന്ന് ആരോപിച്ചു. മേയറെ ആക്രമിച്ചവരെ അറസ്റ്റു ചെയ്യാത്തത് സിപിഐഎം ബിജെപി ഒത്തുകളിയുടെ ഭാഗമാണെന്നായിരുന്നു ആരോപിച്ച് പ്രമേയത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.

തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 43 വോട്ടുകള്‍ക്കാണ് ശാസനാ പ്രമേയം പാസായായത്. സംഭവത്തില്‍ താന്‍ പക്വതയോടെയാണ് പ്രവര്‍ത്തിച്ചതെന്ന് മേയറും വ്യക്തമാക്കി.

കൗണ്‍സില്‍ ഹാളിന് പുറത്ത് ഉള്‍പ്പെടെ ശക്തമായ പൊലീസ് സാന്നിധ്യത്തിലായിരുന്നു കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel