പയ്യോളിയില്‍ നാളെ സിപിഐഎം ഹര്‍ത്താല്‍

കോഴിക്കോട്: മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പയ്യോളിയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

നേതാക്കളെ സിബിഐ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഐഎം വ്യക്തമാക്കി.

കോണ്‍ഗ്രസ് ബിജെപി ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നെന്നും നടപടിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും പി മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് സിപിഐഎം പയ്യോളി മുന്‍ ഏരിയാ സെക്രട്ടറി ചന്തു മാസ്റ്റര്‍, ഏരിയാ കമ്മിറ്റി അംഗം സി. സുരേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ള ഒന്‍പത് പേരെ സിബിഐ അറസ്റ്റ് ചെയ്തത്. വടകരയിലെ ക്യാംപ് ഓഫീസില്‍ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News