സിപിഐഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ക്ക് ആവേശോജ്ജ്വല തുടക്കം

പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് മണ്ണാര്‍ക്കാട്ടെ പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ന്നു. ആവേശോജ്ജ്വലമായ അന്തരീക്ഷത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എംബി രാജേഷാണ് പൊതുസമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തിയത്.

നാളെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 29 മുതല്‍ 31 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ ജില്ലാ കമ്മറ്റി അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളും പങ്കെടുക്കും.

പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം

പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കമായി. കെ.എ കൊച്ചീപ്പന്‍മാപ്പിള നഗറായ പൊതുസമ്മേളനനഗരിയില്‍ സംഘാടക സമിതി ചെയര്‍മാനും സിപിഐഎം സംസ്ഥാന സമിതി അംഗവുമായ കെ അനന്തഗോപന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നും കൊണ്ടുവരുന്ന ദീപ ശിഖ, കപ്പി, കയര്‍, കൊടിമര ജാഥകള്‍ തിരുവല്ല കുരിശു കവലയില്‍ കേന്ദ്രീകരിച്ചു പ്രകടനമായി പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേരുകയായിരുന്നു.

നാളെ രാവിലെ 9ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. 30ന് പൊതുചര്‍ച്ച തുടരും. 31നാണ് പുതിയ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ്.

സമ്മേളന ദിവസങ്ങളില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ കലാപരിപാടികളും നടക്കും. 31ന് വൈകിട്ട് പൊതുസമ്മേളനം, കലാപരിപാടികള്‍, പുതുവത്സര പിറവി ആഘോഷം എന്നിവയോടെ സമ്മേളന നടപടികള്‍ അവസാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News