”വിവാദത്തിന് പിന്നാലെ പോകാറില്ല, വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങള്‍; അഭിപ്രായസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളണം; പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു; എനിക്കു വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല”; കസബ വിവാദത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം

കസബ സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടി.

തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്യമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം.

മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ:

പാര്‍വതി തന്നെ ഇക്കാര്യം എനിക്ക് അന്ന് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെ പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ അന്ന് തന്നെ ആശ്വസിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതു കൊണ്ട് പല കാര്യങ്ങളും ശ്രദ്ധയില്‍ പെട്ടില്ല.

വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമ്മുക്ക് വേണ്ടത് അര്‍ത്ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്.

എനിക്കു വേണ്ടി പ്രതികരിക്കാനോ എന്നെ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേ വരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News