കൊലക്കത്തി ഉയര്‍ത്തി വീണ്ടും ആര്‍എസ്എസ്; പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു; ആക്രമണം പതാക ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ

പത്തനംതിട്ട: പത്തനംതിട്ടയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു.

എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി മങ്ങാരം സന്ദീപ് നിവാസില്‍ സന്ദീപ് കുമാര്‍ (27), എസ്എഫ്‌ഐ പന്തളം ഏരിയാ വൈസ് പ്രസിഡന്റ് തോന്നല്ലൂര്‍ ഉളമയില്‍ ഷെഫീക് (21) എന്നിവരെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിയത്.

വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇരുവരെയും രണ്ടു ബൈക്കുകളിലായി എത്തിയ സംഘം ക്രൂരമായി വെട്ടുകയായിരുന്നു.

സമീപത്തെ തട്ടുകട സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News