സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന് 125 വര്‍ഷം; വിവേകാനന്ദന്റെ ജീവിതകഥ കഥാപ്രസംഗമായി അവതരിപ്പിച്ച് മഞ്ചള്ളൂര്‍ ശ്രീകുമാര്‍

കൊല്ലം:സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125 -ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊല്ലത്ത് വിവേകാനന്ദന്റെ ജീവിത കഥ കഥാപ്രസംഗമായി അവതരിപ്പിച്ചു.

വൈലോപ്പിള്ളി സംസ്‌കൃതി ഭവനും കൊല്ലം കോര്‍പ്പറേഷനും ചേര്‍ന്ന് സംഘടിപിച്ച വാര്‍ഷികാഘോഷത്തില്‍ കാഥികന്‍ മഞ്ചള്ളൂര്‍ ശ്രീകുമാറാണ് തന്റെ 125-ാം വേദയില്‍ ജാതിമത ഭാന്തന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കു സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങള്‍ കഥാ പ്രസംഗമായി അവതരിപ്പിച്ചത്.

ദീക്ഷ സ്വീകരിക്കാത്ത സ്വാമി വിവേകാനന്ദന്‍ 1892 ല്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ച് ജാതി മത ശക്തികളെ പരിഹസിച്ചതിന്റെ കൂടി 125 -ാം വാര്‍ഷികമാണ് കൊല്ലത്തെ സാമ്പശിവന്‍ സ്‌ക്വയറില്‍ ഈ നടക്കുന്നത്. വിവേകാനന്ദന്റെ ആഡയണിഞ്ഞ് തലപ്പാവ് വെച്ച് മഞ്ചള്ളൂര്‍ ശ്രീകുമാര്‍ ഒരു മണിക്കൂര്‍ കൊണ്ട് സ്വാമിയുടെ ജീവചരിത്രം പറഞ്ഞു.

16 ഈരടികളിലും രചനയിലും സ്വാമി വിവേകാനന്ദന്റെ വിപ്ലവ ദര്‍ശനങള്‍ എണ്ണി പറഞ്ഞ് മഞ്ചള്ളൂര്‍, സ്വാമിയെ ഹൈജാക്ക് ചെയ്യുന്ന വര്‍ഗ്ഗീയ ശക്തികള്‍ക്ക് വിവേകാനന്ദന്‍ കേരത്തെ എന്തുകൊണ്ട് ഭ്രാന്താലയം എന്നു വിളിച്ചു എന്ന് ഓര്‍മപ്പെടുത്തി.

പത്തനാപുരം ഗാന്ധിഭവനിലെ ലൈബ്രറേറിയനായ മഞ്ചള്ളൂരിനെ വിവേകാനന്ദന്റെ കഥ പറയുന്നതിനെ പുഛിച്ചവരോടുള്ള മധുര പ്രതികാരം കൂടിയാണീ വേദി. സാമ്പശിവന്റെ മണ്ണില്‍ വെച്ചു തന്നെ സ്വാമി വിവേകാനന്ദന്റെ കഥ പറഞ്ഞ് സ്മരിക്കുന്നതില്‍ വൈലാപിള്ളി സമസ്‌കൃതി ഭവന് അഭിമാനമുണ്ടെന്ന് സെക്രട്ടറി ജയഗീത പറഞ്ഞു

മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന കഥയില്‍ തുടങ്ങങി ഇപ്പോള്‍ 30 വര്‍ഷം കൊണ്ട് മഞ്ചള്ളൂര്‍ ശ്രീകുമാര്‍ വിവേകാനന്ദനില്‍ എത്തി നില്‍കുമ്പോള്‍ ഇന്നത്തെ വര്‍ഗ്ഗീയതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News