ഫേസ്ബുക്ക് പ്രണയം: താമരശ്ശേരിയില്‍ ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്റ്റില്‍

താമരശ്ശേരി:ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം പോയ യുവതിയും കാമുകനും അറസ്റ്റില്‍.

താമരശ്ശേരി ഈങ്ങാപ്പുഴ സ്വദേശികളായ ഊന്നുകല്ലില്‍ ദിവ്യ (31) കാമുകന്‍ നാദാപുരം വളയം ചാത്തോത്ത് രാഹുല്‍ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യ്തത്.

ഫേസ്ബുക്കിലൂടെ ആറുമാസം മുമ്പായിരുന്നു ദിവ്യ രാഹുലിനെ പരിചയപ്പെട്ടത്.പിന്നീട് ഇവര്‍ പ്രണയത്തിലാകുകയും ദിവ്യ ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോകുകയുമായിരുന്നു.

ദിവ്യയെ കാണാനില്ലെന്നു കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവര്‍ കണ്ണൂര്‍ പേരാവൂരില്‍ ലോഡ്ജില്‍ താമസിച്ചുവരികയായിരുന്നു. ഇവരെ പിന്നീട് താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News