ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി

ആര്‍എസ്എസ് നേതാവ  മോഹന്‍ ഭാഗവത് പാലക്കാട് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി. പ്രധാന അധ്യാപകനും മാനേജര്‍ക്കും എതിരെയാണ് നടപടി. പൊതു വിദ്യാഭ്യാസ വകുപ്പിനാണ് നടപടി

ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്നും പരിശോധിക്കുന്നുണ്ട്. ഇതിന് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഭാഗവത് പതാക ഉയര്‍ത്തിയത്. ജനപ്രതിനിധിക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തുകയായിരുന്നു.

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാക്കള്‍ ദേശീയ പതാക ഉയര്‍ത്താന്‍ പാടില്ലെന്ന ചട്ടം കാറ്റില്‍ പറത്തിയായിരുന്നു ആര്‍ എസ് എസ് നേതാവിന്റെ പ്രവര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here