“12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണം”; പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്

ബംഗുളുരു: പുതുവര്‍ഷ പരിപാടികളില്‍ നിയന്ത്രണവും വിലക്കും കല്‍പ്പിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. രാത്രി 12 മണിക്ക് മുമ്പ് പുതുവര്‍ഷ പരിപാടികള്‍ അവസാനിപ്പിക്കണമെന്നതടക്കമുളള നിയന്ത്രണ നിര്‍ദ്ദേശങ്ങളുമായാണ് സംഘപരിവാര്‍ രംഗത്തെത്തിയത്

പുതുവത്സരപരിപാടികളില്‍ ലഹരിയുപയോഗവും, ലൈംഗിക അഴിഞ്ഞാട്ടവുംആണ് നടക്കുന്നതെന്നും അതിനാല്‍ നിയന്ത്രണം വേണമെന്നും ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം സദാചാരപോലീസിംഗ് നടത്താന്‍ ഒരു സംഘടനയേയും അനുവദിക്കില്ലെന്നും കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഢി പറഞ്ഞു. എല്ലാവര്‍ഷവും ഇത്തരം എതിര്‍പ്പുകളുമായി ഹിന്ദുസംഘടനകള്‍ രംഗത്തെത്താറുണ്ടെന്നും ഇത്തവണ അത് അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ ബംഗുളുരുവില്‍ പുതുവര്‍ഷപരിപാടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കുന്നതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. കര്‍ണ്ണാടക സംസ്‌കാരത്തിന് അനുയോജ്യമല്ല എന്നു പറഞ്ഞായിരുന്നു കന്നഡ രക്ഷിണ വേദികെ എന്ന സംഘടന പ്രതിഷേധിച്ചത്.

തുടര്‍ന്ന് സണ്ണി ലിയോണ്‍ പരിപാടി ഉപേക്ഷിച്ചിരുന്നു. ശ്രീരാമസേന പോലെയുള്ള സംഘടനകള്‍ വാലന്‍ന്റൈസ് ഡേ ആഘോഷങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News