മുഖ്യമന്ത്രി പിണറായിക്ക് വധഭീഷണി

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വധഭീഷണി.

കുന്നംകുളം സ്വദേശിയായ സജേഷ് എന്നയാളുടെ ഫോണിലേക്കാണ് സന്ദേശം എത്തിയത്. ഇയാള്‍ ഉടന്‍ തന്നെ ഇക്കാര്യം തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. മുഖ്യമന്ത്രി കൊല്ലപ്പെടും എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് പൊലീസ് പറഞ്ഞു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സിപിഐഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് പാലക്കാട്ടാണ് മുഖ്യമന്ത്രിയുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News