സിപിഐഎം പാലക്കാട്, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങള്‍ക്ക് പ്രൗഢോജ്ജ്വല തുടക്കം

ആവേശകരമായ അന്തരീക്ഷത്തില്‍ സമ്മേളനത്തിലെ മുതിര്‍ന്ന പ്രതിനിധിയായ ജില്ലാ കമ്മറ്റി അംഗം സിടി കൃഷ്ണന്‍ പ്രതിനിധി സമ്മേളനം നടക്കുന്ന മണ്ണാര്‍ക്കാട്ടെ വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

തുടര്‍ന്ന് രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നേതാക്കളും ജില്ലാ സമ്മേളന പ്രതിനിധികളും പുഷ്പാര്‍ച്ചന നടത്തി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്.

ആദ്യ ദിനത്തില്‍ ജില്ലാ സെക്രട്ടറി അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ച നടക്കും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, കേന്ദ്രകമ്മറ്റിസംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ വിജയരാഘവന്‍, എളമരം കരീം, പികെ ശ്രീമതി ടീച്ചര്‍, ബേബി ജോണ്‍, ടിപി രാമകൃഷ്ണന്‍, എംവി ഗോവിന്ദന്‍ മാസ്റ്റര്‍, എകെ ബാലന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്നുണ്ട്.

41 ജില്ലാ കമ്മറ്റി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ട 331 പ്രതിനിധികളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. 31ന് സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ട് റെഡ് വളന്റിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.

പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കം

പത്തനംതിട്ട ജില്ലാസമ്മേളനം തിരുവല്ല മുത്തൂര്‍ ശ്രീഭദ്രാ ഓഡിറ്റോറിയത്തിലെ പിഎം കുഞ്ഞമ്പായി നഗറിലാണ് നടക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ അനന്തഗോപന്‍ സ്വാഗതം പറഞ്ഞു. ഉച്ചയ്ക്കുശേഷം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു റിപ്പോര്‍ട്ട് അവതരിപ്പിക്കും.

നേതാക്കളായ ഇ പി ജയരാജന്‍, വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ടി എം തോമസ് ഐസക്, കെ കെ ഷൈലജ, എം സി ജോസസൈഫന്‍, ആനത്തലവട്ടം ആനന്ദന്‍, എം എം മണി, കെ ജെ തോമസ്, ആര്‍ ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ പങ്കെടുക്കുന്നു.

31ന് പകല്‍ രണ്ടിന് റെഡ്വളന്റിയര്‍ മാര്‍ച്ച് ആരംഭിക്കും. ഇതോടൊപ്പം മൂന്നുകേന്ദ്രങ്ങളില്‍നിന്ന് പ്രകടനവും ആരംഭിക്കും. വൈകിട്ട് അഞ്ചിന് തിരുവല്ല പബ്‌ളിക് സ്റ്റേഡിയത്തില്‍ പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News