മട്ടന്നൂരില്‍ ഡോക്ടറെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് തങ്ങളെന്ന് സമ്മതിച്ച് കെ. സുരേന്ദ്രന്‍; ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോ? കേസില്‍ പ്രതി അല്ലെങ്കിലും അക്രമിക്കും; ബിജെപി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂര്‍ മട്ടന്നൂരില്‍ ജനകീയ ഡോക്ടറെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് തങ്ങളെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോയെന്നും കേസില്‍ പ്രതി അല്ലെങ്കിലും അക്രമിക്കുമെന്നും സുരേന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.

മട്ടന്നുരില്‍ കഴിഞ്ഞ ദിവസമാണ് ജനകീയ ഡോക്ടറായ സുധീറിനെ ബിജെപി അക്രമി സംഘം ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സമൂഹത്തില്‍ ആതുരസേവനം നടത്തുന്ന ഡോക്ടര്‍ക്ക് നേരെയുണ്ടായ വധശ്രമം നാട്ടില്‍ ഭീതി വിതച്ചിരുന്നു.

സമാധാനയോഗത്തിന് ശേഷം പാനൂര്‍ കുറ്റേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ ബിജെപി പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

ബിജെപി അക്രമങ്ങളാല്‍ കണ്ണൂര്‍ ഭീതിയിലായ സാഹചര്യത്തിലാണ് ഈ അക്രമങ്ങള്‍ എല്ലാം നടത്തിയത് തങ്ങളാണെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

മട്ടന്നൂരില്‍ ഡോക്ടറെ അക്രമിച്ചത് തങ്ങളാണെന്ന് സുരേന്ദ്രന്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് സമ്മതിച്ചത്. ഡോക്ടര്‍ക്കെന്താ കൊമ്പുണ്ടോയെനും സുരേന്ദ്രന്‍ ചോദിച്ചു. കേസില്‍ പ്രതിയല്ലെങ്കിലും അക്രമിക്കപ്പെടുമെന്നും സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തി.

ബിജെപി കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കെ. സുരേന്ദ്രന്‍ സമ്മതിക്കുന്നു. ഈ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here