ആക്രമണം അഴിച്ചുവിട്ട ശേഷം ക്രമസമാധാനം തകര്‍ന്നെന്ന് ആര്‍എസ്എസ് തന്നെ പ്രചരിപ്പിക്കുന്നെന്ന് കോടിയേരി; അക്രമം കൊഴിഞ്ഞു പോകുന്ന ബിജെപിക്കാരെ പിടിച്ചു നിര്‍ത്താന്‍

പത്തനംതിട്ട: കേരളത്തില്‍ അക്രമം നടത്തിയ ശേഷം ക്രമസമാധാനം തകര്‍ന്നു എന്ന് പറഞ്ഞു ഗവര്‍ണറെ കാണുകയാണ് ബിജെപി നേതൃത്വം ചെയ്യുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സിബിഐയെ ഉപയോഗിച്ചു സിപിഐഎമ്മിനെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ആര്‍എസ്എസ് ലക്ഷ്യം. ആക്രമണം അഴിച്ചുവിട്ട ശേഷം ക്രമസമാധാനം തകര്‍ന്നു എന്ന് ആര്‍എസ്എസ് തന്നെ പ്രചരിപ്പിക്കുന്നു. ഇതിന്റെ ഉദാഹരണങ്ങളാണ് തിരുവനന്തപുരത്തും, പാനൂരും, മട്ടന്നൂരും നടന്ന ആക്രമണങ്ങളെന്നും കോടിയേരി പറഞ്ഞു.

കൊഴിഞ്ഞു പോകുന്ന ബിജെപിക്കാരെ പിടിച്ചു നിര്‍ത്താനാണ് ബിജെപി അക്രമം നടത്തുന്നത്. സിബിഐയെ ഉപയോഗിച്ച് സിപിഐഎമ്മിനെ തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

11 ഏരിയ കമ്മറ്റികളില്‍ നിന്നും തെരഞ്ഞെടുത്ത 236 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോടിയേരി, ഇപി ജയരാജന്‍, കെ കെ ഷൈലജ ടീച്ചര്‍ തുടങ്ങിയ നേതാക്കള്‍ മുഴുവന്‍ സമയ പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News