ആര്‍എസ്എസ് ആക്രമിച്ച സാജുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

ആര്‍എസ്എസ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന സിപിഐഎം നേതാവ് എല്‍എസ് സാജുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. തലയോട്ടി തുറന്നുളള അതീവ സങ്കീര്‍ന്നമായ ശസ്ത്രക്രിയക്ക് വിധേയനാക്കിയ സാജുവിന്റെ ശരീരത്തില്‍ 15 ഓളം വെട്ടുകളാണ് ഉളളത്.

ന്യൂറോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏട്ട് മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ അതീവ സങ്കീര്‍ണമായിരുന്നു. തലയില്‍ ആഴത്തിലുളള രണ്ട് വെട്ടുകളും, ലോഹദണ്ഡ് കൊണ്ടുളള പരിക്കും ആണ് ഇതില്‍ ഏറെ ഗുരുതരം. അക്രമികളുടെ വെട്ടേറ്റ് തലയോട്ടിക്കും, തലച്ചോറിനും പരിക്കേറ്റതിനാല്‍ അനസ്‌ത്യേഷ്യ കൊടുക്കാന്‍ കഴിയാതിന്നതിനാലാണ് ശസ്ത്രക്രിയ നീണ്ട് പോയത്.

തലയോട്ടി ഇളക്കി മാറ്റി വയറിനോട് ചേര്‍ത്ത് താല്‍കാലികമായി ഘടിപ്പിച്ചിരിക്കുകയാണ്. രക്തസ്രാവം ഉണ്ടായതിനാല്‍ തലച്ചോറിന്റെ ഒരു ഭാഗത്തെ ടിഷ്യു കരിച്ച് കളഞ്ഞു. തലയിലെ മുറിവ് ഉണങ്ങിയ ശേഷം മറ്റ് ചികില്‍സകള്‍ ആരംഭിക്കാന്‍ കഴിയു. കൈയ്യിലും കാലിലുമായി 15 ലേറെ വെട്ടുകളാണ് ഉളളത്.

ആക്രമണത്തില്‍ ഇടത് കൈയ്യുടെ പെരുവിരലും, ഇടത് കാലിന്റെ കുതിഞരമ്പും തകര്‍ന്നിട്ടുണ്ട്. മള്‍ട്ടിപ്പിള്‍ ഫാകച്ചര്‍ ഉളളതില്‍ കാലിന്റെ മഞ്ജ ഞരമ്പിലേക്ക് പടര്‍ന്ന് ഹൃദയാഘാതം വരാനുള്ള സാധ്യത ഏറെയായതിനാല്‍ ശസ്ത്രക്രിയയും, തുടര്‍ന്നുളള പരിചരണവും ഏറെ ശ്രദ്ധയോടെ വേണം.

മരുന്നുകളോട് നേരിയ രൂപത്തിലാണ് സാജു പ്രതികരിക്കുന്നത് എന്നതിനാല്‍ ശസ്ത്രക്രിയക്ക് ശേഷം വീണ്ടും ട്രോമാ കെയര്‍ വെന്റിലിലേറ്ററിലേക്ക് മാറ്റും.

ഇതിനിടെ സാജുവിനെ ആക്രമിച്ച സംഘത്തിലെ 19 പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതികളെ പറ്റി ചില നിര്‍ണ്ണായകമായ സൂചനകളും പോലീസിന് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News