പുതുവര്‍ഷത്തിലെ ആദ്യ പെണ്‍മണിയെ കാത്തിരിക്കുന്നത് ഈ വന്‍ഭാഗ്യം

പുതുവര്‍ഷത്തില്‍ പിറക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ബംഗളൂരു നഗരസഭ നല്‍കുന്നത് ഒരു വലിയ സമ്മാനമാണ്.

ബിരുദം വരെ സൗജന്യവിദ്യാഭ്യാസം നല്‍കുമെന്നാണ് ബംഗളൂരു നഗരസഭയുടെ വാഗ്ദാനം. ബംഗളൂരു നഗരത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ 2018 ജനുവരി ഒന്നിന് സ്വാഭാവിക പ്രസവത്തിലൂടെ ആദ്യം പിറക്കുന്ന കുഞ്ഞിനാണ് സൗജന്യവിദ്യാഭ്യാസം നല്‍കുകയെന്ന് ബംഗളൂരു മേയര്‍ ആര്‍ സമ്പത് രാജ് റെഡ്ഡി അറിയിച്ചു.

പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്തയെ ഇല്ലാതാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സമ്പത് രാജിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ബിബിഎംപി (ബൃഹത് ബംഗളൂരു മഹാനഗര പാലികെ) അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. ഈ തുകയും പലിശയും പെണ്‍കുഞ്ഞിന് പ്രയോജനപ്പെടുമെന്നാണ് നഗരസഭയുടെ കണക്ക് കൂട്ടല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News