കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്; ആക്രമണം ക്രിമിനല്‍ കേസ് പ്രതികളായ ആര്‍എസ്എസ് പ്രവര്‍ത്തകരെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചതിന് പിന്നാലെ

കണ്ണൂര്‍: കൂത്തുപറമ്പില്‍ പൊലീസ് സ്റ്റേഷന് നേരെ ബോംബേറ്.

ബൈക്കിലെത്തിയ ഒരുസംഘമാളുകളാണ് സ്റ്റേഷന് നേരെ ബോംബേറ് നടത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.

വ്യത്യസ്ത ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരെ മമ്പറത്ത് നിന്നും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News