പിജി ഡോക്ടര്‍മാരുടെ അനിശ്ചിതകാലസമരം രണ്ടാം ദിനത്തില്‍

മെഡിക്കല്‍ കോളേജുകളിലെ പി.ജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ അനിശ്ചിതകാലസമരം രണ്ടാം ദിനത്തില്‍. ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചതിനെതിരെയാണ് സമരം.

ഒ.പി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്‌കരിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം. സമരം നേരിടാനായി ആരോഗ്യ വകുപ്പ് ഒരുക്കിയ ബദല്‍ സംവിധാനം ഫലപ്രദമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

രോഗികളുടെ പരാതികള്‍ കേള്‍ക്കാനും അതിന്‍മേല്‍ സത്വര നടപടികള്‍ സ്വീകരിക്കാനും മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനമേര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സമരക്കാരുടെ ആവശ്യങ്ങള്‍ ന്യായമായി പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും സമരവുമായി മുന്നോട്ട് പോയത് ശരിയായില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ ഇനിയും തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here