‘യേശുവിന്റെ സഭകള്‍ വ്യവസായ സ്ഥാപനം പോലെ കച്ചവടവത്ക്കരിക്കപ്പെടുന്നു’; ക്രൈസ്തവസഭകളുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടിനെതിരെ ആഞ്ഞടിച്ച് ഗീവര്‍ഗീസ് കൂറിലോസ്

ക്രൈസ്തവ സഭകളുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്ത്.

ഇന്ന് ക്രൈസ്തവ സഭകളില്‍ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണെന്നും പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

വിവാദമായ ഭൂമി ഇടപാട് വിഷയത്തില്‍ യാക്കോബായ സഭയുടെ നിലപാടാണ് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. ഇന്ന് ക്രൈസ്തവ സഭകളില്‍ ഉണ്ടാകുന്ന ഭൂമി ഇടപാട് വിവാദങ്ങള്‍ മഞ്ഞുകട്ടയുടെ ഒരു അറ്റം മാത്രമാണ്.

പാവപ്പെട്ടവരുടെ മുന്നേറ്റമാകേണ്ട യേശുവിന്റെ സഭകള്‍ ഒരു വലിയ വ്യവസായ സ്ഥാപനം പോലെ കച്ചവടവല്‍ക്കരിക്കപ്പെടുന്നതിന്റെ പ്രശ്‌നങ്ങളാണിതെന്നും പല സഭകളും, ചില പുരോഹിതര്‍ ഉള്‍പ്പെടെ ഈ കാലത്ത് യാതൊരു കുറ്റബോധവും ഇല്ലാതെ റിയല്‍ എസ്‌റ്റേറ്റ് വ്യവസായങ്ങളിലും മറ്റും ഏര്‍പ്പെടുന്നത് സഭകള്‍ക്ക് വന്നു ഭവിച്ചിരിക്കുന്ന ഈ പരിണാമത്തിന്റെ ദുരന്തഫലമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

യേരൂശലേം ദേവാലയത്തെ ചന്തയാക്കി മാറ്റിയവര്‍ക്കെതിരെ യേശു ക്രിസ്തു ചാട്ടവാര്‍ എടുത്തത് സഭകള്‍ ഓര്‍ക്കേണ്ടതാണ്. ‘നിങ്ങള്‍ക്ക് സമ്പത്തിനെയും ദൈവത്തെയും ഒരേ സമയം സേവിക്കുവാന്‍ കഴികയില്ല’ എന്ന ക്രിസ്തു പ്രബോധനവും സഭകള്‍ നഷ്ടപ്പെടുത്തുന്നു.

ക്രിസ്തുവും സഭകളും തമ്മിലുള്ള ദൂരം വര്‍ദ്ധിക്കുന്നു. ഒരു സമഗ്ര അഴിച്ചു പണിക്കും ആന്തരിക മാനസാന്തരത്തിനും എല്ലാ സഭകളും തയ്യാറാവേണ്ടിയിരിക്കുന്നു എന്നുകൂടി പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News